നോട്ട്​ അസാധുവാക്കൽ: രാജ്യസഭയിൽ ബഹളം

12:13 PM 21/11/2016
download
ന്യൂഡൽഹി: നോട്ട്​ അസാധുവാക്കിയ വിഷയത്തിൽ പാർലമെൻറിൽ പ്രതിഷേധം ശക്​തം. വിഷയം ഉന്നയിച്ച്​ രാജ്യസഭയിലും ലോക്​സഭയിലും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പണത്തിനായി ബാങ്കിനും എടിഎമ്മിനും മുന്നിൽ ക്യൂ നിൽക്കവെ മരിച്ചവർക്കായി അനുശോചന പ്ര​േമയം അവതരിപ്പിക്കണമെന്ന്​ സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ബഹളത്തെ തുടർന്ന്​ രണ്ട്​ തവണ തടസപ്പെട്ട രാജ്യസഭ ഉച്ചവരെ നിർത്തിവെച്ചു. പ്രതിപക്ഷം ചർച്ചക്ക്​ തയാറാകുന്നില്ലെന്നും പാർലമെൻറ്​ നടപടികൾ തടസപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞു.

നോട്ട്​ അസാധുവാക്കൽ വിഷയത്തിൽ പ്രധാനമന്ത്രി പാർലമെൻറിൽ നേരി​െട്ടത്തി വിശദീകരണം നൽകണമെന്ന ആവ​ശ്യവുമായാണ്​ ശീതകാല സമ്മേളനം നാലാംദിവസം ആരംഭിച്ചത്​. ബുധനാഴ്​ച 200 ഒാളം വരുന്ന പ്രതിപക്ഷ എം.പിമാർ പാർലമെൻറ്​ വളപ്പിലെ ഗാന്ധിപ്രതിമക്ക്​ മുന്നിൽ സംയുക്​ത ധർണ നടത്താനും തീരുമാനമായി.