ട്രംപിനെ പ്രശംസിച്ച ടിവി അവതാരകയുടെ പണി പോയി

01:31 PM 21/11/2016
– പി. പി. ചെറിയാന്‍
scarlet
ഹൂസ്റ്റണ്‍ : അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ ഡോണള്‍ഡ് ട്രംപിനെ അഭിനന്ദിച്ചും പ്രസിഡന്റ് ഒബാമയെ കുറ്റപ്പെടുത്തിയും ഫേസ്ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തിയ ടിവി അവതാരകയെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. അവതാരക സ്കാര്‍ലറ്റ് ഫാക്കര്‍ തന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ സ്വകാര്യ ഫേസ്ബുക്ക് പേജില്‍ രേഖപ്പെടുത്തിയതിനാണ് പിരിച്ചു വിട്ടതെന്ന് നവംബര്‍ 17ന് മാധ്യമങ്ങളെ അറിയിച്ചു.

ട്രംപ് തിരഞ്ഞെടുപ്പില്‍ ജയിച്ചു എന്നറിഞ്ഞതിനുശേഷമാണ് സുഖമായ ഉറക്കവും സുരക്ഷിതത്വ ബോധവും ലഭിച്ചതെന്നും ഒബാമയുടെ 8 വര്‍ഷത്തെ ഭരണം ജനങ്ങളില്‍ പരസ്പരം ചേരിതിരിവ് സൃഷ്ടിച്ചുവെന്നും ഇവര്‍ കുറിച്ചിട്ടിരുന്നു. തിരഞ്ഞെടുപ്പിനു മുമ്പും തിരഞ്ഞെടുപ്പ് കഴിഞ്ഞും ഉണ്ടായ സംഭവ വികാസങ്ങളേയും കുറിച്ചുളള വ്യക്തിപരമായ അഭിപ്രായങ്ങള്‍ പൊതുജന മദ്ധ്യത്തിലേക്ക് കൊണ്ടുവന്നതു ശരിയായി തോന്നുന്നില്ലെന്നും മനഃപൂര്‍വ്വമായി ക്ഷമാപണം നടത്തുന്നുവെന്നും ഫേസ്ബുക്കില്‍ നിന്നും അഭിപ്രായങ്ങള്‍ നീക്കം ചെയ്തശേഷം സ്കാര്‍ലറ്റ് പറഞ്ഞു.

ഫേസ് ബുക്കില്‍ എന്തും കുറിച്ചിടാം എന്ന് വിശ്വസിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ് കൂടിയാണ് ഈ സംഭവം. സ്കാര്‍ലറ്റിന് തൊഴില്‍ നഷ്ടപ്പെട്ടുവെങ്കില്‍ ജയിലില്‍ അടയ്ക്കുന്നതുളള്‍പ്പെടെയുളള ശിക്ഷകള്‍ ലഭിക്കുമെന്നും അറിഞ്ഞിരിക്കേണ്ടതാണ്.