കാവസാക്കി നിഞ്ജ 300ന്‍റെ റേസ് എഡിഷൻ വിപണിയിലെത്തിച്ചു.

11:40 am 9/10/2016

download (8)

കാവസാക്കി ഇന്ത്യ നിഞ്ജ 300 മോഡലിന്റെ റേസ് എഡിഷനെ വിപണിയിലെത്തിച്ചു.
കഴിഞ്ഞ വർഷം നവംബറിലായിരുന്നു കാവസാക്കി നിഞ്ജ 300-ന്റെ പുതുക്കിയ പതിപ്പിനെ അവതരിച്ചത്. എന്നാല്‍ പതിവ് നിഞ്ജ 300 മോഡലുകളിൽ നിന്ന് വ്യത്യസ്തമായി ഫ്യുവൽ ക്യാപ്പിലും ഫെയറിംഗിന്റെ താഴ്ഭാഗത്തുമായി കെആർടി എഡിഷൻ എന്ന ബാഡ്ജുള്ളതാണ് ഡിസൈനിലുള്ള വ്യത്യാസം. ബ്ലാക്ക്, ഗ്രീൻ നിറങ്ങളിൽ ആകർഷകമായ ഡിസൈൻ ശൈലിയിലാണ് പുത്തൻ എഡിഷൻ ലഭ്യമാകും.

പുതിയ എഡിഷനിൽ എൻജിൻ മാറ്റങ്ങളൊന്നുമില്ല. 38.4ബിഎച്ച്പിയും 27എൻഎം ടോർക്കും നൽകുന്ന 6 സ്പീഡ് ഗിയർബോക്സുള്ള പഴയ 296സിസി ലിക്വിഡ് കൂൾഡ് എൻജിന്‍ തന്നെ കരുത്തേകും.

എന്നാല്‍ വിദേശ വിപണികളിൽ എബിഎസ് ഉൾക്കൊള്ളിച്ചിട്ടുള്ള കെആർടി എഡിഷന്‍ ലഭ്യമാകുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് ഈ സൗകര്യം നിഷേധിച്ചിരിക്കുന്നുവെന്നത് പ്രധാന പോരായ്മയാണ്.
3.61ലക്ഷം രൂപയാണ് നിഞ്ജ 300 കെആർടി എഡിഷന്‍റെ മുംബൈ എക്സ്ഷോറൂം വില.