ഐഫോണ്‍ 7നും 7 പ്ലസും കേരള വിപണിയിലെത്തി.

11:36 am 9/10/2016

download (7)
ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലുകളായ ഐഫോണ്‍ 7നും 7 പ്ലസും കേരള വിപണിയിലെത്തി. കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളാണ് ഐഫോണ്‍ 7 പുറത്തിറക്കിയത്.
ഐഫോണിന്റെ പുതുപുത്തന്‍ മോഡല്‍ കണ്ടറിയാനും ഒപ്പം ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ കാണാനും വന്‍ തിരക്കായിരുന്നു. മുഹമ്മദ് റാഫിയും അന്റോണിയോ ജെര്‍മ്മനും ഇഷ്ഹാഖ് അഹമ്മദും ചേര്‍ന്ന് ഐ ഫോണ്‍ 7ന്റെ കേരളത്തിലെ വിപണനോദ്ഘാടനം നിര്‍വ്വഹിച്ചു. ഫോണ്‍ 7ന്റെയും 7 പ്ലസിന്റെയും 32 ജിബി, 128 ജിബി, 256 ജിബി മോഡലുകളാണ് കേരളത്തില്‍ എത്തിയിരിക്കുന്നത്. എ10 ചിപ്പ് സെറ്റ്, 12MP വൈഡ് ആംഗിള്‍ റിയര്‍ ഡുവല്‍ ക്യാമറ, 4K റെറ്റിന ഡിസ്‌പ്ലേ എന്നിവ പുതിയ മോഡലുകളുടെ പ്രത്യേകതയാണ്.