ബ്രഹ്മപുത്ര നദിയില്‍ അണക്കെട്ട് നിര്‍മിക്കുന്നതിനെ ന്യായീകരിച്ച് ചൈന.

12:00 pm 9/10/2016

download (9)

ബെയ്ജിങ്: ബ്രഹ്മപുത്ര നദിയില്‍ അണക്കെട്ട് നിര്‍മിക്കുന്നതിനെ ന്യായീകരിച്ച് ചൈന. അണക്കെട്ട് ഉയരാന്‍ പോകുന്ന പോഷകനദി പൂര്‍ണമായും ചൈനയിലാണുള്ളത്. അതിനാല്‍ ബ്രഹ്മപുത്രയിലെ ജലപ്രവാഹം ഇന്ത്യയെ ഏതുതരത്തിലും ബാധിക്കുകയില്ളെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

യാര്‍ലങ് സാങ്ബോ- ബ്രഹ്മപുത്ര എന്നിവയിലൂടെ ഒഴുകി എത്തുന്ന 0.02 ശതമാനം ജലം ഉപയോഗപ്പെടുത്താനുള്ള കപാസിറ്റിയാണ് ജലവൈദ്യുത പദ്ധതിക്കായി നിര്‍മിക്കുന്ന അണക്കെട്ടിന്‍റെ റിസര്‍വോയറിനുള്ളത്. അതിനാല്‍ അണക്കെട്ട് ജലപ്രവാഹത്തെ ബാധിക്കുകയില്ളെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ കുറുപ്പില്‍ വ്യക്തമാക്കി.
തിബത്തില്‍ നിന്നും ഒഴുകി എത്തുന്ന ബ്രഹ്മപുത്ര അരുണാചല്‍പ്രദേശ്, അസം സംസ്ഥാനങ്ങളിലൂടെ ഒഴുകി ബംഗ്ളാദേശിലത്തെുന്നു. സിക്കിമിനു സമീപത്തെ തിബത്തന്‍ പ്രദേശമായ സിഗാസെയിലാണ് ചൈനയുടെ ജലവൈദ്യുതി പ്രോജക്ട് വരുന്നത്. ഇവിടെനിന്നാണ് ബ്രഹ്മപുത്ര അരുണാചല്‍പ്രദേശിലേക്ക് ഒഴുകുന്നത്.

ബ്രഹ്മപുത്രയുടെ പോഷകനദിയായ സിയാബുക്കില്‍ ലാല്‍ഹോ എന്ന പേരില്‍ 740 മില്യണ്‍ യു.എസ് ഡോളര്‍ ചെലവിട്ടാണ ജലവൈദ്യുത പദ്ധതി പൂര്‍ത്തീകരിക്കാന്‍ ഉദ്ദശേിക്കുന്നതെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഏറ്റവും ചെലവേറിയതെന്ന് പറയപ്പെടുന്ന പദ്ധതി 2014ല്‍ തന്നെ ചൈന ആരംഭിച്ചിരുന്നു. 2019ല്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദശേിക്കുന്നത്.