ഹീറോ ഫ്ളാഷ് എത്തി.

07:01 pm 5/2/2017 ഹീറോ മോട്ടോര്‍കോര്‍പ്പിന്‍റെ ഇന്ത്യയിലെ ഇലക്ട്രിക് സ്കൂട്ടർ വിഭാഗമായ ഹീറോ ഇലക്ട്രിക് പുതിയ ഇലക്ട്രിക്ക് സ്കൂട്ടറിനെ വിപണിയിലെത്തിച്ചു. ഫ്ലാഷ് എന്നു പേരിട്ട സ്കൂട്ടറിനെ അമ്പരിപ്പിക്കുന്ന വിലയിലാണ് ഹീറോ അവതരിപ്പിച്ചിരിക്കുന്നു. 19,990 രൂപയാണ് ഡല്‍ഹി എക്സ് ഷോറൂമില്‍ ഈ സ്കൂട്ടറിന്‍റെ വില. 6 മുതല്‍ 8 മണിക്കൂർ വരെ നീളുന്ന ഒറ്റത്തവണത്തെ ചാർജിംഗിനുശേഷം 65കിലോമീറ്ററോളം ഓടിക്കാനുള്ള ശേഷി ഫ്ലാഷ് ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ഉണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. 250 വാട്ട് കരുത്തുള്ള ഇലക്ട്രിക് മോട്ടോറാണ് ഈ സ്കൂട്ടറിനു Read more about ഹീറോ ഫ്ളാഷ് എത്തി.[…]

മാരുതി സുസുക്കി കാര്‍ വില കൂട്ടുന്നു

10:03 am 3/2/2017 മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും കാറുകള്‍ക്ക് വില കൂട്ടുന്നു. മാരുതി സുസുക്കിയുടെ വിവിധ മോഡലുകള്‍ക്ക് 1,500 മുതല്‍ 8,014 രൂപ വരെയാണ് വിലവര്‍ധനവുണ്ടാകും. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും കടത്തുകൂലിയുടെ വര്‍ധനവും ഭരണ ചെലവുകള്‍ വര്‍ധിച്ചതുമൊക്കെ വാഹന വില വര്‍ധന അനിവാര്യമാക്കിയെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് അറിയിച്ചു.

കാവസാക്കി നിഞ്ജ 300ന്‍റെ റേസ് എഡിഷൻ വിപണിയിലെത്തിച്ചു.

11:40 am 9/10/2016 കാവസാക്കി ഇന്ത്യ നിഞ്ജ 300 മോഡലിന്റെ റേസ് എഡിഷനെ വിപണിയിലെത്തിച്ചു. കഴിഞ്ഞ വർഷം നവംബറിലായിരുന്നു കാവസാക്കി നിഞ്ജ 300-ന്റെ പുതുക്കിയ പതിപ്പിനെ അവതരിച്ചത്. എന്നാല്‍ പതിവ് നിഞ്ജ 300 മോഡലുകളിൽ നിന്ന് വ്യത്യസ്തമായി ഫ്യുവൽ ക്യാപ്പിലും ഫെയറിംഗിന്റെ താഴ്ഭാഗത്തുമായി കെആർടി എഡിഷൻ എന്ന ബാഡ്ജുള്ളതാണ് ഡിസൈനിലുള്ള വ്യത്യാസം. ബ്ലാക്ക്, ഗ്രീൻ നിറങ്ങളിൽ ആകർഷകമായ ഡിസൈൻ ശൈലിയിലാണ് പുത്തൻ എഡിഷൻ ലഭ്യമാകും. പുതിയ എഡിഷനിൽ എൻജിൻ മാറ്റങ്ങളൊന്നുമില്ല. 38.4ബിഎച്ച്പിയും 27എൻഎം ടോർക്കും നൽകുന്ന 6 Read more about കാവസാക്കി നിഞ്ജ 300ന്‍റെ റേസ് എഡിഷൻ വിപണിയിലെത്തിച്ചു.[…]

ടൊയോട്ട വിയോസ് വരുന്നൂ

05:O 4 am 20/9/2016 ഇന്ത്യന്‍ വിപണിയിലെ സാന്നിധ്യമുറപ്പിക്കാന്‍ പുതിയ സെഡാനുമായി ടൊയോട്ട. ഇന്തോനേഷ്യ, തായ്‌ലന്‍ഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ വിപണികളിലുള്ള വിയോസ് സെഡാനെ ടൊയോട്ട ഇന്ത്യയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 1.5 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് പുതിയ സെഡാനില്‍ പ്രതീക്ഷിക്കുന്നത്. മികച്ച സൗകര്യങ്ങളും ഫീച്ചറുകളുമായി എത്തുന്ന വാഹനം സി സെഗ്മെന്റ് സെഡാന്‍ വിഭാഗത്തില്‍ ചലനങ്ങളുണ്ടാക്കുമെന്നാണ് കമ്പനി പ്രതീക്ഷ. നിലവില്‍ തായ്‌ലാന്റ്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങില്‍ വില്‍പ്പനയിലുള്ള കാര്‍ അധികം മാറ്റങ്ങളൊന്നുമില്ലാതെ തന്നെയാകും ഇന്ത്യയിലെത്തുക. Read more about ടൊയോട്ട വിയോസ് വരുന്നൂ[…]

ടൊയോട്ട എത്തിയോസ് പ്ലാറ്റിനം ഇന്ത്യയിലെത്തി; വില 6.43 ലക്ഷം

09:40 am 16/9/2016 മുംബൈ: ജപ്പാനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ചെറുകാര്‍ എത്തിയോസിന്‍റെ പുതിയ വേര്‍ഷന്‍ ഇന്ത്യയിലെത്തി. എത്തിയോസ് പ്ലാറ്റിനം എന്നു പേരിട്ടിരിക്കുന്ന കാറിന്‍റെ വില 6.43 ലക്ഷം രൂപയാണ്. സ്റ്റാന്‍ഡേര്‍ഡ്, ഡിഎല്‍എക്സ്, ഹൈ, പ്രീമിയം എന്നീ വേരിയന്‍റുകളിലാണ് എത്തിയോസ് പ്ലാറ്റിനം വിപണിയെലെത്തുന്നത്. 1.5 ലിറ്റര്‍ പെട്രോള്‍ , 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളിലാണ് പ്ലാറ്റിനം ഇറങ്ങുന്നത്. 90 bhp കരുത്തും 132Nm ടോര്‍ഖും പെട്രോള്‍ എഞ്ചിന്‍ നല്‍കുമ്പോള്‍ 68bhp കരുത്തും 170Nm ടോര്‍ഖും ഡീസല്‍ എഞ്ചിന്‍ Read more about ടൊയോട്ട എത്തിയോസ് പ്ലാറ്റിനം ഇന്ത്യയിലെത്തി; വില 6.43 ലക്ഷം[…]