കാഷ്മീരില സരാഫ് കാഡലിൽ സിആർപിഎഫ് ബങ്കറിനു നേരെ ഗ്രനേഡ് ആക്രമണം.

07:34 am 12/6/2017

ശ്രീനഗർ: ജമ്മു കാഷ്മീരില സരാഫ് കാഡലിൽ സിആർപിഎഫ് ബങ്കറിനു നേരെ ഗ്രനേഡ് ആക്രമണം. സംഭവത്തിൽ മൂന്നു പോലീസുകാർക്കും ഒരു ജവാനും പരിക്കേറ്റു. ഞായറാഴ്ച രാത്രിയിലാണ് ആക്രമണം ഉണ്ടായത്.

ഞായറാഴ്ച സുരക്ഷാസേനയ്ക്കു നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. തെക്കൻ കാഷ്മീരിലെ ഷോപിയാനിൽ ഭീകരരുടെ വെടിവയ്പിൽ പോലീസുകാരനു പരിക്കേറ്റിരുന്നു. ഇമാം സാഹിബ് മേഖലയിലെ പോലീസ് ക്യാന്പിൽ വൈകുന്നേരമായിരുന്നു സംഭവം.