കുരങ്ങനെച്ചൊല്ലി ഏറ്റുമുട്ടല്‍; 20പേര്‍ മരിച്ചു

11:11 am 22/11/2106
download (3)
തെക്കന്‍ ലിബിയയിലെ സെബ്ഹയില്‍ കുരങ്ങനെച്ചൊല്ലി രണ്ട് ഗോത്രങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 20പേര്‍ മരിച്ചു. ഗുദാദാഫ ഗോത്രക്കാരുടെ വളര്‍ത്തു കുരങ്ങ് അവ്‍ലദ് സുലൈമാന്‍ ഗോത്രത്തില്‍ പെട്ട പെണ്‍കുട്ടിയുടെ തട്ടം വലിച്ചൂരുകയും ഉപദ്രവിക്കുകയും ചെയ്തതാണ് അക്രമങ്ങള്‍ക്ക് കാരണം.

പെണ്‍കുട്ടിയുടെ ഗോത്രക്കാര്‍ വളര്‍ത്തുകുരങ്ങിനെയും ഉടമകളെയും അവരുടെ ഗോത്രക്കാരെയും ആക്രമിക്കുകയായിരുന്നു.
ദിവസങ്ങള്‍ നീണ്ട പോരാട്ടത്തിന് ടാങ്കുകളും റോക്കറ്റുകളുമെല്ലാം ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ടുണ്ട്. അന്പതോളം പേര്‍ക്ക് പരിക്കേറ്റു. ഇരുഗോത്രങ്ങളും തമ്മില്‍ പാരന്പര്യമായി നിലനില്‍ക്കുന്ന വൈരം കുരങ്ങിനെച്ചൊല്ലി സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. പുറത്താക്കപ്പെട്ട ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയുടെ ഗോത്രമാണ് ഗുദാദാഫ.