കുവൈറ്റില്‍ സര്‍ക്കാര്‍ സബ്സിഡികള്‍ നിര്‍ത്താന്‍ ആലോചന

09:49 am 2/11/2016

images (1)
വിദേശികള്‍ക്കുള്ള വൈദ്യുതി, വെള്ളം എന്നിവയുടെ നിരക്ക് വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിരിച്ചുവിടുന്നതിനുമുമ്ബ് പാര്‍ലമെന്റിന്റെ അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്
കുവൈറ്റില്‍ 2020 ഓടെ സര്‍ക്കാര്‍ നല്‍കിവരുന്ന എല്ലാ സബ്സിഡികളും നിറുത്തലാക്കാന്‍ ആലോചന. ധനമന്ത്രാലയം നിയോഗിച്ച കമ്മിറ്റി വിവിധ സബ്സിഡികളെ ഉദ്ദരിച്ചാണ് പ്രദേശിക പത്രം ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എണ്ണ വിലയിടിഞ്ഞതിനെത്തുടര്‍ന്ന് രാജ്യത്ത് ഇപ്പോള്‍ തന്നെ പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ തുടങ്ങിയവയക്ക് നല്‍കി വന്നിരുന്ന സബ്സീഡികള്‍ എടുത്തു കളഞ്ഞിരുന്നു.

സ്വദേശികളെ ഒഴിവാക്കി വിദേശികള്‍ക്കുള്ള വൈദ്യുതി, വെള്ളം എന്നിവയുടെ നിരക്ക് വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിരിച്ചുവിടുന്നതിനുമുമ്ബ് പാര്‍ലമെന്റിന്റെ അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്.

കൂടാതെ, തുടര്‍ വര്‍ഷങ്ങളില്‍ നല്‍കി വരുന്ന മറ്റ് സബ്സിഡികള്‍ സാവധാനത്തില്‍ കുറച്ചുകൊണ്ടുവരുന്നതിനും 2020 ഓടെ പൂര്‍ണമായും നിറുത്തലാക്കുന്നതിനുമുള്ള പദ്ധതികളാണ് ധനകാര്യ വകുപ്പ് ഏര്‍പ്പെടുത്തിയ വിവിധ സബ്കമ്മിറ്റികള്‍ നിര്‍ദേശിച്ചിരിക്കുന്നത്. പ്രദേശികദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.. ബജറ്റ് കമ്മി നികത്തുന്നതിനാണ് നല്‍കി വരുന്ന സബ്സീഡികള്‍ എടുത്ത് മാറ്റുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം ബജറ്റ് കമ്മി 15.3 ലക്ഷംകോടി ഡോളറായിരുന്നു. ഈ സാമ്ബത്തികവര്‍ഷം ബജറ്റ് കമ്മി 29 ലക്ഷംകോടിയായിരിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. എന്നാല്‍, പെട്രോളിനുള്ള സബ്സിഡി വെട്ടിക്കുറച്ചത് രാഷ്ട്രീയ പ്രതിസന്ധിക്കും പാര്‍ലമെന്റ് പിരിച്ചുവിടുന്നതിനുംവരെ കാരണമായിരുന്നതായും വിലയിരുത്തപ്പെടുന്നു.