കൊച്ചിയിലെ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിനും കൊച്ചിയിലെ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിനും കുളച്ചല്‍ ഭീഷണിയാകും.

10:29am 11/07/2016
download (6)
തമിഴ്നാട്ടിലെ കുളച്ചലിനടുത്ത് തുറമുഖത്തിന് കേന്ദ്രമന്ത്രിസഭ തത്ത്വത്തില്‍ അനുമതി നല്‍കിയത് വിഴിഞ്ഞത്തിന് മാത്രമല്ല,
കുളച്ചലില്‍ സ്ഥാപിക്കുന്ന തുറമുഖം രാജ്യത്തേക്കുള്ള ചരക്കുകടത്തിന്‍െറ പ്രധാന മാര്‍ഗമായി മാറുമെന്ന് മാത്രമല്ല, കിഴക്കുപടിഞ്ഞാറന്‍ കടല്‍ വ്യാപാരത്തിന്‍െറ പ്രധാന ഹബായി മാറുമെന്നുമാണ് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്‍െറ വിശദീകരണം.
നിലവില്‍ ഇന്ത്യയിലേക്കുള്ള ചരക്കുകടത്തിന്‍െറ പ്രധാന ഭാഗം കൈകാര്യം ചെയ്യുന്നത് കൊളംബോ, സിങ്കപ്പൂര്‍ തുറമുഖങ്ങളാണെന്നും കേന്ദ്ര മന്ത്രാലയം വിശദീകരിക്കുന്നു. ഇതുവഴി ഇന്ത്യന്‍ തുറമുഖങ്ങള്‍ക്കുകിട്ടേണ്ട 1500 കോടി രൂപയുടെ വരുമാനമാണ് പ്രതിവര്‍ഷം നഷ്ടമാകുന്നത്. ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിയുടെ ചെലവ് വന്‍തോതില്‍ കുറക്കാനും ഈ തുറമുഖം സ്ഥാപിക്കുന്നതുവഴി സാധ്യമാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നു. പക്ഷേ, ഒരുവ്യാഴവട്ടം മുമ്പ് വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്നര്‍ ടെര്‍മിനല്‍ സ്ഥാപിക്കുന്നതിന് മുമ്പ് പറഞ്ഞതും ഇതൊക്കത്തെന്നെ. ഇന്ത്യയിലേക്കുള്ളതും ഇന്ത്യയില്‍നിന്ന് പുറംരാജ്യങ്ങളിലേക്കുള്ളതുമായ ചരക്ക് ചെറു കപ്പലുകളില്‍ കൊളംബോയിലും സിങ്കപ്പൂരിലും എത്തിച്ച് അവിടെനിന്ന് വന്‍ കപ്പലുകളില്‍ കയറ്റിയാണ് കൈമാറ്റം ചെയ്യപ്പെടുന്നതെന്നും ഇന്ത്യയില്‍ വലിയ കപ്പല്‍ അടുക്കാനുള്ള സൗകര്യമൊരുക്കിയാല്‍, ട്രാന്‍സ്ഷിപ് മെന്‍റ് എന്ന ഈ കൈമാറ്റം ഒഴിവാക്കാമെന്നും അതുവഴി വന്‍ ലാഭമുണ്ടാക്കാമെന്നുമായിരുന്നു അവകാശവാദം. തുടര്‍ന്ന് ദുബൈ പോര്‍ട്ട് വേള്‍ഡിന് നടത്തിപ്പ് അവകാശത്തോടെ കൊച്ചിയിലെ വല്ലാര്‍പാടത്ത് അന്താരാഷ്ട്ര കണ്ടെയ്നര്‍ ടെര്‍മിനല്‍ സ്ഥാപിതമാവുകയും ചെയ്തു. ഇവിടേക്ക് റോഡ്, റെയില്‍ സൗകര്യങ്ങളുമൊരുക്കി. അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നേരിട്ടത്തെി ഉദ്ഘാടനവും നിര്‍വഹിച്ചു. ഇനി ഇന്ത്യയിലേക്ക് വരുന്ന ചരക്കുകള്‍ കൊളംബോ, സിങ്കപ്പൂര്‍ തുറമുഖങ്ങളില്‍വെച്ച് വലിയ കപ്പലുകളില്‍നിന്ന് (മദര്‍ഷിപ് ) ചെറിയ കപ്പലുകളിലേക്ക് കൈമാറ്റം ചെയ്യേണ്ട അവസ്ഥ വരില്ളെന്നും പ്രതിവര്‍ഷം പത്തുലക്ഷം കണ്ടെയ്നര്‍ കൈകാര്യം ചെയ്യാന്‍ വല്ലാര്‍പാടത്തിനു ശേഷിയുണ്ടെന്നുമൊക്കെ വിശദീകരണവുമുണ്ടായി. പക്ഷേ, എല്ലാം വിശദീകരണത്തില്‍ ഒതുങ്ങി.
മൊത്തം ശേഷിയുടെ പകുതിപോലും കൈവരിക്കാന്‍ അഞ്ചുവര്‍ഷംകൊണ്ട് വല്ലാര്‍പാടത്തിന് കഴിഞ്ഞിട്ടില്ല. കപ്പല്‍ ചാലിന് ആഴമില്ല, കബോട്ടാഷ് നിയമത്തിന്‍െറ പരിമിതി അങ്ങനെ പോയി ആവലാതികള്‍. അതിനുശേഷം, വിഴിഞ്ഞം പ്രാരംഭ പ്രവര്‍ത്തനം തുടങ്ങിയപ്പോഴൂം ഇതേ വാദങ്ങള്‍ വീണ്ടുമുണ്ടായി. ഇപ്പോള്‍ കുളച്ചല്‍ തുറമുഖത്തിന് അനുമതി നല്‍കിയപ്പോഴും കൊളംബോ, സിങ്കപ്പൂര്‍ കഥകള്‍ ആവര്‍ത്തിക്കുകയാണ്. വല്ലാര്‍പാടം വഴി അയക്കപ്പെടുന്നതില്‍ ഏറ്റവുമധികം തമിഴ്നാട്ടില്‍ നിന്നുള്ള ചരക്കാണ്. അത് കുളച്ചലിലേക്ക് വഴിമാറുന്നത് വല്ലാര്‍പാടത്തിന്‍െറ അവസ്ഥ ദയനീയമാക്കും