പുതിയ കുട്ടികള്‍ നയന്‍താരയില്‍ നിന്നും ഒരുപാടു പഠിക്കാനുണ്ടെന്നു സംവിധായകന്‍ സിദ്ദിഖ്.

10:27am 11/7/2016
images (2)
പുതിയതായി സിനിമയില്‍ വരുന്ന കുട്ടികള്‍ നയന്‍താരയില്‍ നിന്ന് ഒരുപാടു പഠിക്കാനുണ്ടെന്നു സംവിധായകന്‍ സിദ്ദിഖ്. നയന്‍താരയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ സുഖമാണ്. വളരെ കൃത്യമായി സമയനിഷ്ഠ പാലിക്കാന്‍ നയന്‍താരയ്ക്കു കഴിയുന്നുവെന്നതാണ് ഏറ്റവും വലിയ കാര്യം. ഇത്രമണിക്ക് റെഡിയാകണമെന്നു പറഞ്ഞാല്‍ അക്കാര്യത്തില്‍ ഒരു ടെന്‍ഷനും വേണ്ട. ഒമ്പതു മണിയാണ് പറഞ്ഞിരിക്കുന്നതെങ്കി ല്‍ 8.50ന് മേക്കപ്പിട്ട് ആള് റെഡിയായിരിക്കും. ഇന്ന ദിവസം വരാമെന്നു പറഞ്ഞു പോയാല്‍ ആ ദിവസം കൃത്യമായും എത്തിയിരിക്കും. ലൊക്കേഷനില്‍ വന്നു കഴിഞ്ഞാല്‍ കാരവാന്‍ ഉണെ്ടങ്കിലും ഷൂട്ടിംഗ് സ്ഥലത്തു തന്നെയിരിക്കും.

ഒരു ഷോട്ട് കഴിഞ്ഞാലുടനെ കാരവാനില്‍ പോയി പുസ്തകം വായിച്ചിരിക്കാറില്ല. ജോലിക്കാണു പ്രാധാന്യം നല്‍കുന്നത്. നയന്‍താര ജോലിക്കാണു വരുന്നത്. അതില്‍ അത്രയും ആത്മാര്‍ഥത പുലര്‍ത്താനും കഴിയുന്നുണ്ട്. അത്രയേറെ ജോലിയോട് ആത്മാര്‍ഥതയുളള നടിയാണു നയന്‍താര. നയന്‍താര ഇത്രയും വലിയ പൊസിഷനിലെത്താന്‍ കാരണം ഡിസിപ്ലിനും ഡെഡിക്കേഷനുമാണ്.

അവരെ ഒരിക്കല്‍ അഭിനയിപ്പിച്ചാല്‍ വീണ്ടും അവരെ കിട്ടിയാല്‍ നന്നായിരിക്കുമെന്ന് ആഗ്രഹിക്കുമെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു. നയന്‍താരയെ കണ്ടുപഠിക്കണം എന്നു പറയുന്ന ആദ്യസംവിധായകനല്ല സിദ്ദിഖ്. മുമ്പു തമിഴ് സംവിധായകന്‍ പാണ്ഡിരാജ് ഉള്‍പ്പെടെ ചില സംവിധായകരും ഇതേ അഭിപ്രായം പറഞ്ഞിരുന്നു.ബോഡി ഗാര്‍ഡ് എന്ന ചിത്രം ചെയ്തതിന് ശേഷം വീണ്ടും നയന്‍താരയെ നായികയാക്കി ഭാസ്‌കര്‍ ദ റാസ്‌ക ല്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടി രിക്കുക യാണ് സിദ്ദിഖ്. മമ്മൂട്ടിയാണു നായകന്‍.