07;49 pm 6/10/2016
– ജീനോ കോതാലടിയില്‍
ചിക്കാഗോ : ക്‌നാനായ കാത്തലിക് സൊസൈറ്റി സ്‌പോര്‍ട്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ടെന്നീസ് ടൂര്‍ണമെന്റില്‍ സിംഗിള്‍സ് വിഭാഗത്തില്‍ ആനന്ദ് ആകശാല ചാമ്പ്യനും ജോജോ ആലപ്പാട്ട് റണ്ണര്‍ അപ്പും ആയി വിജയിച്ചു.
ഡബിള്‍സ് വിഭാഗത്തില്‍ ആനന്ദ് ആകശാല, സജി വെള്ളാരംകാലായില്‍ എന്നിവര്‍ ചാമ്പ്യന്മാരും, ജോജോ ആലപ്പാട്ട്, ജിമ്മി മണപ്പള്ളില്‍ എന്നിവര്‍ റണ്ണര്‍ അപ്പും ആയി. കെ.സി.എസ് ഔട്ട് ഡോര്‍ കമ്മിറ്റി ചെയര്‍മാന്‍ ജോജോ ആലപ്പാട്ട് ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി. വിജയികളെ കെ.സി.എസ്. പ്രസിഡന്റ് ജോസ് കണിയാലി അഭിനന്ദിച്ചു.