മൂന്നിന്ത്യക്കാര്‍ കൂടി ട്രംപിന്റെ ഏഷ്യന്‍ പസഫിക് അമേരിക്കന്‍ അഡ്‌­വൈസറി കമ്മിറ്റിയില്‍

07:50 pm 6/10/2016

– പി.പി. ചെറിയാന്‍
Newsimg1_7007665
വാഷിങ്ടണ്‍ : നവംബര്‍ 8ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ഒരു മാസം മാത്രം അവശേഷിക്കെ, ഇന്ത്യന്‍ വോട്ടര്‍മാരുടെ പിന്തുണ ഉറപ്പാക്കുന്നതിനു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് മൂന്നിന്ത്യന്‍ അമേരിക്കന്‍ അഡ്‌­വൈസറി കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തു. 30­ാം കമ്മിറ്റിയില്‍ പുനിറ്റ് അലുവാലിയ (വിര്‍ജിനിയ), കെ.വി.കുമാര്‍ (കലിഫോര്‍ണിയ) ഷലാസ് കുമാര്‍ (ഇല്ലിനോയ്) എന്നിവരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത് ഇന്ത്യന്‍ അമേരിക്കന്‍ ബന്ധങ്ങള്‍ ശക്തിപ്പെടുന്നതിനും ഇന്ത്യന്‍വംശജരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനും മുന്തിയ പരിഗണന ലഭിക്കുന്നതിനിടയാക്കുമെന്ന് ഇല്ലിനോയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ ഹിന്ദു കോയലേഷന്‍ സ്ഥാപകന്‍ ഷലാസു കുമാര്‍ പറഞ്ഞു

കുമാര്‍ ഒരു മില്യന്‍ ഡോളറാണ് ട്രംപിന്റെ തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഭാവന ചെയ്തിട്ടുള്ളത്. അമേരിക്കന്‍ ജനതയെ സംബന്ധിച്ചു ഈ തിരഞ്ഞെടുപ്പ് അതിനിര്‍ണായകമാണെന്ന് അലുവാലിയ പറഞ്ഞു. വിദ്യാഭ്യാസ തൊഴിലവസര വിഷയങ്ങളില്‍ ഇന്ത്യന്‍വംശജരുടെ ആശങ്ക അകറ്റാന്‍ ട്രംപ് ഭരണ കൂടത്തിന് കഴിയുമെന്ന് കെ.വി.കുമാര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.എട്ടു വര്‍ഷത്തെ ഒബാമയുടെ ഭരണത്തില്‍ തകര്‍ന്ന് തരിപ്പണമായ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ പുനരുദ്ധരിക്കുന്നതിനും അമേരിക്കന്‍ ജനതയുടെ സുരക്ഷ ഉറപ്പിക്കുന്നതിനും ട്രംപ് പരമാവധി ശ്രമിക്കുമെന്ന് മൂവരും അഭിപ്രായപ്പെട്ടു.