കെ സുരേന്ദ്രനെതിരെ കുമ്മനം രാജശേഖരനും

06.30 PM 04-09-2016
k-surendran.
ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ നിലപാട് തള്ളി ബി.ജെ.പി സംസ്ഥാന അധ്യക്ഷന കുമ്മനം രാജശേഖരന് രംഗത്തെത്തി!. കെ. സുരേന്ദ്രന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ആര്‍.എസ്.എസ് ശാഖ തടയുമെന്ന കോടിയേരിയുടെ പ്രസ്താവന നാട്ടില്‍ കലാപമുണ്ടാക്കാനാണെന്നും, ഇത് ഇത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്നും കുമ്മനം ആരോപിച്ചു.
കെ. സുരന്ദ്രന്റെ നിലപാട് ബി.ജെ.പിയുടെ മറ്റൊരു ജനറല്‍ സെക്രട്ടറിയായ ശോഭാ സുരേന്ദ്രന്‍ തള്ളിയിരുന്നു. സ്ത്രീപ്രവേശനത്തെ സ്വാഗതം ചെയ്ത കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയിലടക്കം വലിയ ചര്‍ച്ചയായിരുന്നു. ആര്‍ത്തവം പ്രകൃതി നിയമമാണെന്നും അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയായത് കൊണ്ട് സ്ത്രീ വിരോധി എന്നര്‍ത്ഥമില്ലെന്നുമാണ് സുരേന്ദ്രന്റെ വാദം. കടുംപിടുത്തം വിട്ട് ഹൈന്ദൃവ നേതൃത്വം തുറന്ന ചര്‍ച്ചക്ക് തയ്യാറാകണമെന്നുമായിരുന്നു സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.