കേജരിവാളിലുള്ള വിശ്വാസം അസ്തമിച്ചു: അന്നാ ഹസാരെ

12.13 PM 06-09-2016
anna-hazhare
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജരിവാളിലുള്ള വിശ്വാസം അസ്തമിച്ചെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അന്നാ ഹസാരെ. അന്നാ ഹസാരെയുടെ സംഘത്തില്‍നിന്ന് വഴിപിരിഞ്ഞാണ് കേജരിവാളിന്റെ നേതൃത്വത്തിലുള്ള സംഘം ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചതും ഡല്‍ഹിയില്‍ ഭരണം പിടിച്ചതും.
കേജരിവാള്‍ സര്‍ക്കാരിലുള്ളവര്‍ തെറ്റായ മാര്‍ഗത്തലൂടെ ചരിച്ച് ജയിലില്‍ കഴിയുന്നത് കാണുമ്പോള്‍ ദുഃഖം തോന്നുന്നു. കേജരിവാള്‍ തന്റെ ഒപ്പം ഉണ്ടായിരുന്നപ്പോള്‍ ഗ്രാമ സ്വരാജിനെക്കുറിച്ച് പുസ്തകം എഴുതിയിരുന്നു. ഇപ്പോള്‍ ഡല്‍ഹി സര്‍ക്കാരില്‍ കാണുന്നതാണോ കേജരിവാള്‍ ഉദ്ദേശിച്ച ഗ്രാമ സ്വരാജ് എന്നും അന്നാ ഹസാരെ ചോദിച്ചു. ഇതുകൊണ്ടെല്ലാം കേജരിവാളിലുള്ള വിശ്വാസം അസ്തമിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എഎപി മുന്‍ മന്ത്രി സന്ദീപ് കുമാറിനെതിരേ ലൈംഗീക ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ഹസാരെയുടെ പ്രതികരണം.
പാര്‍ട്ടി രൂപീകരിച്ചു കഴിഞ്ഞാല്‍ താന്‍ ചുറ്റിക്കറങ്ങേണ്ടി വരും. അണികളെ ചേര്‍ക്കാനായി റാലികള്‍ നടത്തേണ്ടിവരും. പക്ഷേ, പാര്‍ട്ടിയില്‍ ചേരുന്നവര്‍ നല്ലവരാണെന്ന് എങ്ങനെ നിങ്ങള്‍ക്ക് കണ്ടെത്താനാകുമെന്നും നേരത്തേതന്നെ കേജരിവാളിനോട് ചോദിച്ചതായും അന്നാ ഹസാരെ ഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.