സഹോദരന്റെ ആണ്‍കുട്ടിയെ സഹോദരി ആശുപത്രിയുടെ രണ്ടാം നിലയില്‍നിന്ന് താഴേയ്‌ക്കെറിഞ്ഞു

12.08 PM 06-09-2016
kanpur-aunt
സഹോദരന്റെ 18 ദിവസം മാത്രം പ്രായമുള്ള ആണ്‍കുട്ടിയെ സഹോദരി ആശുപത്രിയുടെ രണ്ടാം നിലയില്‍നിന്ന് താഴേയ്‌ക്കെറിഞ്ഞു. ഉത്തര്‍പ്രദേശിലെ കാണ്‍പുരിലാണ് ഹൃദയഭേദകമായ സംഭവം അരങ്ങേറിയത്. ആശുപത്രിയിലെ സിസിടിവി കാമറയിലാണ് ദൃശ്യം പതിഞ്ഞത്. കുട്ടിയുടെ ആന്റിതന്നെയാണ് കൊടുംക്രൂരത ചെയ്തതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. സഹോദരന്റെ ഭാര്യ ആണ്‍കുഞ്ഞിനു ജന്മം നല്കിയതില്‍ അസൂയമൂത്തതാണ് ക്രൂരതയ്ക്കു കാരണം. ക്രൂരത ചെയ്ത സ്ത്രീക്ക് മൂന്നു പെണ്‍കുട്ടികളാണ്.
കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടത്തവെ നെറ്റില്‍ കുടുങ്ങിക്കിടക്കുന്ന കുട്ടിയെ ആശുപത്രി അധികൃതരാണ് ആദ്യം കണ്ടത്. തുടര്‍ന്ന് കുട്ടിയെ വിദഗ്ധ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. കാലില്‍ ഒടിവു സംഭവിച്ചതൊഴിച്ചാല്‍ കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കുട്ടിയെ ടെറസില്‍നിന്ന് ആന്റിതന്നെയാണ് താഴേയ്ക്ക് എറിഞ്ഞതെന്ന ഞെട്ടിപ്പിക്കുന്ന രഹസ്യം വെളിപ്പെട്ടത്.