11:11 pm 19/11/2016
മുംബൈ: സ്വന്തം മണ്ണിലെ രണ്ട് തകര്‍പ്പന്‍ ജയങ്ങളുടെ ആത്മവിശ്വാസവുമായി സെമി ബര്‍ത്തുറപ്പിക്കാനിറങ്ങിയ കേരള ബ്ളാസ്റ്റേഴ്സിനെതിരെ മുംബൈക്ക് എതിരില്ലാത്ത അഞ്ച് ഗോൾ വിജയം.
ഒമ്പത് മിനിറ്റിനുള്ളിലെ രണ്ട് ഗോൾ ഉൾപ്പെടെ സൂപ്പർ താരം ഡീഗോ ഫോർലാൻ നേടിയ മൂന്ന് ഗോൾ മികവിലാണ് മുംബൈ കേരളത്തെ കണ്ണീരണിയിച്ചത്. 5,12,63 മിനിട്ടുകളിലാണ് ഫോർലാൻ കേരളത്തിൻെറ വല കുലുക്കിയത്. ഫോർലാനെക്കൂടാതെ കഫുവും ലൂസിയൻ ഗോയവും മുംബെെക്കായി ലക്ഷ്യം കണ്ടു.