കൊളസ്‌ട്രോള്‍ സ്റ്റാറ്റിന്‍ മരുന്നുകളുടെ പ്രവര്‍ത്തന രഹസ്യവുമായി മലയാളി അടങ്ങുന്ന വൈദ്യശാസ്ത്രജ്ഞര്‍

10:50 am 25/11/2016

Newsimg1_41546070
ന്യൂയോര്‍ക്ക്/വാഷിംഗ്ടണ്‍ : ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മരുന്നുകളില്‍ ഒന്നാണ് സ്‌റ്റേറ്റിന്‍സ് (statins). കൊളസ്‌ട്രോള്‍ കുറയ്ക്കുവാന്‍ ഉപയോഗിക്കുന്ന മരുന്നുകളില്‍ ഒന്നാണ് ഇത്. കുറഞ്ഞ സൈഡ് എഫക്റ്റും വേഗത്തില്‍ കൊളസ്‌ട്രോള്‍ കുറക്കുന്നതിനും, കുറഞ്ഞ കൊളസ്‌ട്രോളിനെ പിടിച്ചു നിര്‍ത്താനും ഈ മരുന്നിനു കഴിവുണ്ടെന്നത് പല പഠനങ്ങളിലും തെളിഞ്ഞതാണ്. 2020 ആകുമ്പോഴേക്കും ലോകത്തില്‍ ആകമാനം ഒരു ത്രില്ലിയന്‍ (1t rillion) വിറ്റുവരവ് പ്രതീഷ്ക്ഷിക്കുന്ന ഒരു മരുന്നാണ് സ്‌റ്റേറ്റിന്‍. എന്നിരുന്നാലും, എങ്ങനെയാണു കൊളസ്‌ട്രോള്‍ കുറക്കുന്നത് സ്‌റ്റേറ്റിന്‍ വഴി ഹൃദയ ധമനികളില്‍ കൊഴുപ്പു (plaque) കുറക്കുന്നെതെന്നു ഇത് വരെ വ്യക്തമായി അറിയില്ല.

യെല്‍ലോ 2 (YELLOW – II: വിശദ വിവരങ്ങള്‍ ഈ ലിങ്കില്‍ ലഭ്യമാണ് https://clinicaltrials.gov/ct2/show/NCT01837823) എന്ന് പേരിട്ടിരിക്കുന്ന ക്ലിനിക്കല്‍ ട്രിയലിലൂടെ ഒരു സംഘം ശസ്ത്രജ്ഞന്മാര്‍ ഇതിനുത്തരം കണ്ടുപിടിച്ചിരിക്കുന്നു. ഹൃദയ ധമനികളില്‍ ബ്ലോക്കുള്ള എണ്‍പതോളം ആളുകളില്‍ നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞിരിക്കുന്നത്. എല്ലാ ആളുകലിമും വിവിധ താരത്തിലുള പരിശോധനകള്‍ നടത്തി ഹൃദയ ധമനികളുടെ ഇമേജിങ് (ഇമേജിങ്), ജീനോമിക് മെഡിസിന്‍ (ജീനോമിക്‌സ്), ബിയോകെമിക്കല്‍ അനാലിസിസ് നടത്തിയാണ് ഇതിന്റെ പ്രവര്‍ത്തനം കണ്ടെത്തിയത്. പഠനത്തില്‍ ആദ്യത്തെ വാല്‍വിന്റെ ബ്ലോക്ക് നീക്കം ചെയ്യുന്നതോടൊപ്പം രോഗികളെ ഏറ്റവും കൂടിയ ഡോസിലുള്ള സ്‌റ്റേറ്റിന് നല്‍കി, തുടര്‍ന്നു ആഴ്ചകള്‍ക്കു ശേഷം ബാക്കിയുള്ള ഹൃദയ ധമനികളിലെ കൊഴുപ്പിനെയും നീക്കം ചെയ്തു. ഈ രണ്ടു അവസരങ്ങളിലും വിവിധ തരത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തി, താരതമ്യ പഠനം നടത്തിയാണ് കൊളസ്‌ട്രോള്‍ കുറക്കുന്ന പ്രക്രിയ കണ്ടെത്തിയിരിക്കുന്നത്. കൂടിയ ഡോസിലുളിലേ സ്‌റ്റേറ്റിനുകള്‍ക്കു ഹൃദയത്തിലേക്കുള്ള ഫൈബ്രസ് ക്യാപ് വീതി കൊളസ്‌ട്രോള്‍ പുറന്തള്ളുന്നതിനുള്ള (cholesterol efflux) കഴിവ് കൂടുകയും, ഇന്‍ഫ്‌ളാമ്മഷന്‍ (inflammation) കുറക്കുന്നതിനും, ഒരു പറ്റം ജീനുകളുടെ (genes) ഗതിവിഗതി നിയന്ത്രിക്കാനും സാധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ വിവരങ്ങള്‍ ഉപയോഗിച്ച് ഒരു പുതിയ രക്ത പരിശോധന രീതി വികസിപ്പിക്കുകയാണ് ഈ ശാസ്ത്രജ്ഞരുടെ അടുത്ത ലക്ഷ്യം. ഇന്ത്യന്‍ അമേരിക്കന്‍ വംശജരായ കാര്‍ഡിയോളോജിസ്റ്റികുളം, ജീനോമിക് മെഡിസിന്‍ ശാസ്ത്രജ്ഞരുടെയും സംയുക്ത സംരഭമാണ് ഈ പഠനം. മൗണ്ട് സീനായ് സ്കൂള്‍ ഓഫ് മെഡിസിന്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ വേരുകളുള്ള ഡോ. അന്നപൂര്‍ണ കിനി (interventional cardiology), ഡോ. സാമിന്‍ ശര്‍മ്മ (cardiovascular surgery), ഡോ. ജഗത് നാരുള്ള (cardiology), ഡോ. ഷമീര്‍ ഖാദര്‍ (genomic medicine), ഡോ. മീര റാണി പുരുഷോത്തമന്‍ (biochemistry) തുടങ്ങി ഇരുപത്തഞ്ചോളം ശാസ്ത്രജ്ഞരടങ്ങുന്ന സംഘമാണ് ഈ പുതിയ പഠനം നയിച്ചത്. തുടര്‍ പഠനങ്ങള്‍ക്ക് ശേഷം ഒരു രക്ത പരിശോധന കൊണ്ട് സ്‌റ്റേറ്റിന് ഉപയോഗിച്ചാല്‍ ഫലം ലഭിക്കുമോ എന്നറിയാന്‍ സാധിക്കും എന്നും ഇവര്‍ അവകാശപ്പെടുന്നു. മലയാളിയും കേരളത്തിലെ മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തുടങ്ങിയ സര്‍വകലാശാലകളിലെ മുന്‍ വിദ്യാര്‍ഥിയുമായിരുന്ന ഡോ. ഷമീര്‍ ഖാദര്‍ ആണ് ബിയോഇന്‍ഫോര്‍മാറ്റിക്‌സ് അനാലിസിസ് നടത്തിയത്. തൃശൂര്‍ ജില്ലയിലെ ഒരുമനയൂര്‍ ആണ് ഡോ. ഷമീര്‍ ഖാദറിന്റെ സ്വദേശം. കുന്നംകുളം ബഥനി ഹൈസ്കൂള്‍, ഗുരുവായൂര്‍ ശ്രീ കൃഷ്ണ കോളേജ്, MACFAST തിരുവല്ല, NCBS-TIFR ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അമേരിക്കയിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി, എം. ഐ. റ്റി. (MIT) എന്നീ സര്വകലാശാലകളില്‍ നിന്ന് ഫെല്ലോഷിപ്പ് നേടിയ ഡോ. ഷമീര്‍ ഖാദര്‍ നാലു വര്‍ഷത്തോളം മയോ ക്ലിനിക്കിലും തുടര്‍ന്നു 2014 മുതല്‍ മൗണ്ട് സീനായ് സ്കൂള്‍ ഓഫ് മെഡിസിന്‍ ന്യൂയോര്‍ക്കിലും ശാസ്ത്രജ്ഞനായി സേവനം അനുഷ്ഠിക്കുന്നു.

ട്രാന്‍സ്ക്യാതെറ്റര്‍ കാര്‍ഡിയോവാസ്ക്യൂലര്‍ തെറാപ്പിസ്റ്റിക്‌സ് (Transcatheter Cardiovascular Therapeutics (TCT) എന്ന വാഷിംഗ്ടണ്‍ ഡി.സിയില്‍ നടന്ന പ്രശസ്തമായ കാര്‍ഡിയോളജി കോണ്‍ഫെറെന്‍സിലാണ് ഈ പ്രബന്ധം അവതരിപ്പിച്ചിരിക്കുന്നത് (https://www.tctmd.com/news/yellow-ii-improved-cholesterol-efflux-linked-plaque-stabilization-statin-treated-patients).. മുഴുവന്‍ പ്രബന്ധവും വായിക്കാനായി ഇവിടെ ക്ലിക്ക് ചെയുക: http://content.onlinejacc.org/article.aspx?articleid=2578845