കോടതിയിൽ നടന്നത് മുൻകൂട്ടി തയാറാക്കിയ നാടകം: കട്ജു

02.24 AM 12/11/2016
Justice_Katju_111116
ന്യൂഡൽഹി: സുപ്രീം കോടതിക്ക് ജസ്റ്റീസ് മാർക്കണ്ഡേയ കട്ജുവിന്റെ രൂക്ഷ വിമർശനം. സുപ്രീം കോടതി തന്നോട് അനീതി കാട്ടിയെന്ന് കട്ജു ആരോപിച്ചു. സൗമ്യ വധക്കേസിൽ കോടതിക്ക് തന്റെ സഹായം ആവശ്യമുണ്ടെന്നു കരുതി തയാറായാണ് പോയത്. എന്നാൽ മുൻകൂട്ടി തയാറാക്കിയ നാടകമാണ് കോടതിയിൽ അരങ്ങേറിയത്. സുപ്രീം കോടതി മുൻ ജഡ്ജിയെന്ന പരിഗണന തനിക്കു ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം പ്രതികരിച്ചത്.