ഉപ്പിനു ക്ഷാമം; അഭ്യൂഹം മാത്രമെന്ന് കേന്ദ്രവും സംസ്‌ഥാനങ്ങളും

02.26 Am 12/11/2016
salt
ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ ഉപ്പിനു ക്ഷാമമുണ്ടെന്ന തരത്തിൽ വന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്ര–സംസ്‌ഥാന സർക്കാരുകളും. ഉപ്പിനു ക്ഷാമമില്ലെന്നും ജനങ്ങൾക്ക് മിതമായ നിരക്കിൽ ഉപ്പ് നൽകുന്നതിനു സംസ്‌ഥാന സർക്കാരുകൾ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വക്‌താവ് അറിയിച്ചു. ഉപ്പിനു ക്ഷാമമാണെന്ന വാർത്ത പരന്നതോടെ വിലയും കുതിച്ചു. കിലോയ്ക്ക് 100 മുതൽ 400 വരെയായി പലയിടത്തും വില. ഇതോടെയാണ് അധികൃതർ വിശദീകരണവുമായി രംഗത്തെതിയത്.

അവശ്യ സാധനങ്ങളുടെ പട്ടികയിലുള്ള ഉപ്പിനു വിലകൂട്ടിയിട്ടില്ലെന്ന് കേന്ദ്ര ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രാലയം അറിയിച്ചു. ഡൽഹി മുഖ്യന്ത്രി അരവിന്ദ് കേജരിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരും വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തി. ഇപ്പോൾ പരക്കുന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്ന് ഇരുവരും ട്വിറ്ററിലൂടെ അറിയിച്ചു. ഡൽഹി ഭക്ഷ്യ സിവിൽ സ്പ്ലൈസ് മന്ത്രി ഇമ്രാൻ ഹുസൈൻ വകുപ്പിലെ ഉദ്യോഗസ്‌ഥരുടെ അടിയന്തര യോഗം വിലിച്ച് സ്‌ഥിഗതികൾ വിലയിരുത്തി.