ക്രൂയിസ് സീസണ് തുടക്കമിട്ട് ആദ്യ കപ്പല്‍ എത്തിയതോടെ വിനോദസഞ്ചാര മേഖല പ്രതീക്ഷയില്‍.

04:15 pm 8/10/2016

download (3)

മസ്കത്ത്: ക്രൂയിസ് സീസണ് തുടക്കമിട്ട് ആദ്യ കപ്പല്‍ എത്തിയതോടെ വിനോദസഞ്ചാര മേഖല പ്രതീക്ഷയില്‍. തോംസണ്‍ ക്രൂയിസ് കമ്പനിയുടെ കപ്പലാണ് കഴിഞ്ഞദിവസം മത്രയിലെ സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് അടുത്തത്. ഈ വര്‍ഷം 152 കപ്പലുകളാണ് മസ്കത്തില്‍ എത്തുമെന്ന് കരുതപ്പെടുന്നത്.
ഒമാനിലെ ക്രൂയിസ് വിനോദസഞ്ചാര മേഖല കഴിഞ്ഞ വര്‍ഷങ്ങളിലായി വളര്‍ച്ചയുടെ പടവുകളിലാണ്. 2014-15 കാലയളവില്‍ 109 കപ്പലുകള്‍ എത്തിയപ്പോള്‍ 2015 -16 കാലയളവില്‍ അത് 135 ആയി ഉയര്‍ന്നു. 23.8 ശതമാനം വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം കപ്പലുകളുടെ എണ്ണത്തില്‍ ഉണ്ടായത്. ആഡംബര കപ്പല്‍ വിനോദസഞ്ചാര മേഖലയിലെ മുന്‍നിര നാമങ്ങളായ കോസ്റ്റാ ക്രൂയിസസ്, ഐഡ, എം.എസ്.സി, ടി.യു.ഐ, സോയല്‍ കരീബിയന്‍ തുടങ്ങി നിരവധി പ്രമുഖ കപ്പലുകളും കഴിഞ്ഞ വര്‍ഷം എത്തി. ഈ വര്‍ഷം പ്രമുഖ കമ്പനികളുടേതടക്കം 152 കപ്പലുകളാണ് തങ്ങളുടെ യാത്രാപഥത്തില്‍ മത്രയിലെ പോര്‍ട്ട് സുല്‍ത്താന്‍ ഖാബൂസ്, ഖസബ്, സലാല എന്നിവ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ക്രൂയിസ് യാത്രികര്‍ക്കായി വിനോദസഞ്ചാര മന്ത്രാലയം നിരവധി സൗകര്യങ്ങളാണ് ഒമാന്‍െറ വിവിധ തീരങ്ങളിലായി തയാറാക്കിയത്. ഡൈവിങ്, സര്‍ഫിങ് തുടങ്ങി വിവിധ വാട്ടര്‍ സ്പോര്‍ട്സ് പരിപാടികളും പരമ്പരാഗത ബോട്ടിങ്ങുമാണ് മത്രയിലും ഖസബിലും സലാലയിലുമായി ഒരുക്കിയതെന്ന് മന്ത്രാലയത്തിന്‍െറ ടൂറിസം പ്രൊമോഷന്‍ വിഭാഗം ഡയറക്ടര്‍ ജനറല്‍ സലീം ആദി അല്‍ മഅ്മരി അറിയിച്ചു.
ക്രൂയിസം ടൂറിസം രംഗത്ത് ഒമാന്‍ വലിയ വളര്‍ച്ച കൈവരിച്ചുകഴിഞ്ഞു. ഒമാന്‍െറ സമ്പന്നമായ മനോഹാരിത ആസ്വദിക്കാന്‍ ക്രൂയിസ് യാത്രയാണ് ഏറെ ഫലപ്രദമെന്നും അദ്ദേഹം പറഞ്ഞു. ക്രൂയിസ് യാത്രികരുടെ വിസാ നിയമത്തില്‍ 2012 മുതലാണ് മാറ്റങ്ങള്‍ വരുത്തിയത്. ഇതനുസരിച്ച് സഞ്ചാരികള്‍ക്ക് ഒമാനിലെ മൂന്നു തുറമുഖങ്ങളിലും ഒരൊറ്റ വിസയില്‍ ഇറങ്ങാന്‍ സാധിക്കും. സൗജന്യമായി 48 മണിക്കൂര്‍ രാജ്യത്ത് തങ്ങാന്‍ അനുമതി നല്‍കുന്നതാണ് ഈ വിസ. മേഖലയിലെ മറ്റു രാജ്യങ്ങള്‍ക്കില്ലാത്ത ഈ സൗകര്യം ഏര്‍പ്പെടുത്തിയത് കഴിഞ്ഞവര്‍ഷങ്ങളില്‍ കൂടുതല്‍ ക്രൂയിസ് യാത്രക്കാര്‍ ഒമാനിലത്തൊന്‍ വഴിയൊരുക്കി. ഇത്തരം യാത്രക്കാര്‍ ഒരിക്കലും അധിക സമയം ചെലവിടുന്നില്ല. പ്രാദേശിക ഭക്ഷണത്തിന്‍െറ രുചി നുകര്‍ന്നും ഒമാനിലത്തെിയതിന്‍െറ ഓര്‍മക്കായി എന്തെങ്കിലും സുവനീറുകള്‍ വാങ്ങിയുമാണ് കൂടുതല്‍ യാത്രികരും തിരികെ പോകുന്നത്.
അധിക തുകക്ക് ഷോപ്പിങ് നടത്തുന്ന കപ്പല്‍യാത്രക്കാര്‍ വളരെ കുറവാണ്. എന്നിരുന്നാലും മത്ര സൂഖ് അടക്കം സ്ഥലങ്ങളിലെ വ്യാപാരികളും ക്രൂയിസ് സീസണെ പ്രതീക്ഷയോടെയാണ് കാണുന്നത്. നിലവിലെ കച്ചവടക്കുറവ് സഞ്ചാരികളുടെ വരവോടെ മറികടക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ചൂടുകാലം മാറി തണുപ്പത്തെുന്നതോടെ മാത്രമേ കപ്പലുകള്‍ കൂടുതലായി എത്തുകയുള്ളൂ. ഇതോടെ, മത്ര സൂഖിലും സഞ്ചാരികള്‍ നിറയും. കച്ചവടത്തിനായി സ്റ്റോക് എത്തിക്കല്‍ അടക്കം എല്ലാവിധ മുന്നൊരുക്കങ്ങളും വ്യാപാരികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.