ക്‌നാനായ പാരമ്പര്യവും സ്‌നേഹവും കാത്തു സൂക്ഷിക്കണമെന്ന് ബിഷപ്പ് .മാര്‍. കുറിയാക്കോസ് സേവറിയോസ് –

09;13 4/10/2016

ജോസ്.എം. ജോര്‍ജ്
Newsimg1_34962137
മെല്‍ബണ്‍: ­ഓഷ്യാനയിലെ ക്‌നാനായ സമുദായത്തിന്റെ ശക്തിയും കരുത്തും വിളിച്ചറിയിച്ചു കൊണ്ട് നാലു ദിവസം നീണ്ടുനിന്ന KCCO – യുടെ പൈതൃകം സമാപിച്ചു.മെല്‍ബണിലെ ഫിലിപ്പ് ഐലന്റിലുള്ള അഡ്വഞ്ചര്‍ റിസോര്‍ട്ടായ പൈതൃകനഗരിയില്‍ നടന്ന കണ്‍വന്‍ഷന്‍ മാര്‍ കുരിയാക്കോസ് സേവറിയോസ് തിരുമേനി ഉല്‍ഘാടനം ചെയ്തു. ചരിത്രത്തില്‍ ക്‌നായി തോമായുടെ സ്ഥാനവും സമൂഹ നന്‍മയ്ക്കായി പ്രവര്‍ത്തിച്ച മാതൃകയും നാം മറക്കരുതെന്നും സ്‌നേഹവും സാഹോദര്യവും നമ്മുടെ വിശ്വാസ സമൂഹത്തില്‍ പുലര്‍ത്തണമെന്നും തിരുമേനി ഉല്‍ഘാടന പ്രസംഗത്തില്‍ പറഞ്ഞു. Kccoയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും അതിന്റെ വിജയമാണ് ഓഷ്യാന കണ്‍വന്‍ഷനില്‍ ഇത്രയും ആളുകള്‍ പങ്കെടുക്കുന്നതെന്നും ഇതിന്റെ ഭാഗഭാക്കാകുവാന്‍ സാധിച്ചതില്‍ താന്‍ കൃതാര്‍ത്ഥനാണെന്നും തിരുമേനി പറഞ്ഞു.പൈതൃക നഗരിയില്‍ എല്ലാ ദിവസവും വിവിധ വൈദികരുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും ഉണ്ടായി. നാലു ദിവസം നീണ്ടുനിന്ന കണ്‍വന്‍ഷനില്‍ ഓഷ്യാനയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ആയിരത്തി അഞ്ഞൂറോളം പേര്‍ പങ്കെടുത്തു. വിവിധതരം കലാപരിപാടികളും ഓരോ ദിവസത്തെ പ്രോഗ്രാമില്‍ ഉള്‍ഷെടുത്തിയിരുന്നു. കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അണിനിരന്ന കലാവിരുന്ന് ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടി. പ്രധാനമല്‍സരങ്ങളായ ചെണ്ടമേളം, മിസ്റ്റര്‍ ക്‌നാ, മിസ്സ് ക്‌നാ, ബൈബിള്‍ അധിഷ്ഠിത ഡാന്‍സ്, ദമ്പതിമാരുടെ ഡാന്‍സ്, സ്കിറ്റ്, എന്നിവ പ്രധാനമല്‍സരങ്ങളായിരുന്നു.സമാപന ദിവസം പൈതൃക നഗരിയിയെ പ്രകമ്പനം കൊള്ളിച്ച റാലിയും നടന്നു. കാന്‍ബറ, സിഡ്‌നി, ബ്രിസ്ബയിന്‍, അഡിലൈയ്ഡ്, പെര്‍ത്ത്, ന്യൂസിലാന്‍ഡ്, സിങ്കപ്പൂര്‍, ന്യൂകാസില്‍, മെല്‍ബണ്‍, എന്നീ യൂണിറ്റുകളുടെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടത്തിയ റാലി ശ്രദ്ധയാകര്‍ഷിച്ചു. റാലിയിലും സമാപന ചടങ്ങുകളിലും വിക്ടോറിയയുടെ ആരോഗ്യ മന്ത്രി ജില്‍ ഹെന്നിസ്സി മുഖ്യാഥിതിയായിരുന്നു. ചടങ്ങുകള്‍ക്ക് ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് പ്രസിഡന്റ് ജോയി മുപ്രാപ്പള്ളി,, ഗഇഇചഅപ്രസിഡന്റ് സണ്ണി പൂഴിക്കാല, വൈദികരായ റവ.ഫാ. ടോമി പട്ടുമാക്കല്‍, റവ.ഫാ. ബൈജു കളപ്പുരയില്‍ ,റവ.ഫാ. എബ്രാഹം ഒരാപ്പാങ്കല്‍, എന്നിവരും സന്നിഹിതരായിരുന്നു. സീറോ മലബാര്‍ സഭ മെല്‍ബണ്‍ രൂപതയുടെ പരിപൂര്‍ണ്ണ പിന്തുണയും പ്രാര്‍ത്ഥനയും ബിഷപ്പ് .മാര്‍ ബോസ്‌കോ പുത്തൂര്‍ അറിയിക്കുകയും റവ.ഫാ. ജോസ്സി കിഴക്കേത്തലയ്ക്ലിനെ കണ്‍വന്‍ഷന്‍ ദിവസങ്ങളിലേയ്ക്ക് ചുമതലപ്പെടുത്തിയിരുന്നു. 1HNA – IHM ഗ്രാന്റ് സ്‌പോണ്‍സറായ പൈതൃകത്തെ വിജയിപ്പിച്ച മുഴുവന്‍ ആളുകള്‍ക്കും ചെയര്‍മാന്‍ സുനു സൈമണ്‍ നന്ദി രേഖപ്പെടുത്തി.