ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മുംബൈ സിറ്റി എഫ്‌സിക്ക് വിജയം

02.47 AM 04-10-2016
isl_0310
പൂന: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മഹാരാഷ്ട്ര നാട്ടങ്കത്തില്‍ മുംബൈ സിറ്റി എഫ്‌സിക്ക് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് എഫ്‌സി പൂന സിറ്റിയെ മുംബൈ മറികടന്നത്. അര്‍ജന്റൈന്‍ താരം മത്തിയാസ് ഡെഫഡെറിക്കോയാണ് 68–ാം മിനിറ്റില്‍ മുംബൈയുടെ വിജയമുറപ്പിച്ച ഗോള്‍ നേടിയത്. മുംബൈ മാര്‍ക്വീ താരം ഡീഗോ ഫോര്‍ലാന്റെ പാസില്‍ നിന്നായിരുന്നു ഡെഫഡെറിക്കോയുടെ ഗോള്‍.