ക്‌നാനായ ഫാമിലി കോണ്‍ഫ്രന്‍സ് 2017: ടോണി പുല്ലാപ്പള്ളി ജനറല്‍ കണ്‍വീനര്‍

07:27 pm 16/12/2016
– അനില്‍ മറ്റത്തികുന്നേല്‍
Newsimg1_19160211
ചിക്കാഗോ: ക്‌നാനായ റീജിയന്റെ ആഭിമുഖ്യത്തില്‍ 2017 ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ, ക്‌നാനായ റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തപെടുന്ന ഫാമിലി കോണ്‍ഫറന്‍സിന്റെ ജനറല്‍ കണ്‍വീനറായി ടോണി പുല്ലാപ്പള്ളി തെരഞ്ഞെടുക്കപ്പെട്ടു. പത്ത് വര്‍ഷത്തോളമായി ക്‌നാനായ റീജിയന്റെ ഫാമിലി കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ ആയി സേവനം ചെയ്യുകയാണ് ടോണി പുല്ലാപ്പളി. കോട്ടയം അതിരൂപതയിലെ യശശീരനായ അന്തരിച്ച ഷെവലിയാര്‍ ജോണ്‍ പുല്ലാപ്പള്ളിയുടെ മകനാണ് ടോണി പുല്ലാപ്പള്ളി.

ഫാമിലി കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ എന്ന നിലയില്‍, ക്‌നാനായ റീജിയണിലെ കുടുംബ ഭദ്രതക്ക് ആവശ്യമായ സെമിനാറുകളും കഌസ്സുകളും ഏകോപിപ്പിക്കുകയും, കുടുംബ ജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കുന്ന യുവതീ യുവാക്കള്‍ക്കായി നോര്‍ത്ത് അമേരിക്കയിലെ വിവിധ ക്‌നാനായ ഇടവകകള്‍ കേന്ദ്രീകരിച്ച് പ്രീ മാരിയേജ് കോഴ്‌സുകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തുകൊണ്ട്, റീജിയണിലെ ശക്തമായ സാന്നിധ്യമായി പ്രവര്‍ത്തിച്ചു വരികയാണ് ടോണി. വിശ്വാസത്തിലും പാരമ്പര്യത്തിലും അധിഷ്ഠിതമായ കുടുംബ ജീവിതം എന്ന വിഷയത്തെ കേന്ദ്ര ബിന്ദുവാക്കികൊണ്ടു നടത്തപെടുന്ന ഫാമിലി കോണ്‍ഫറന്‍സിന് ചെയര്‍മാന്‍ ഫാ. തോമസ് മുളവനാല്‍, വൈസ് ചെയര്‍മാന്‍ ഫാ. എബ്രഹാം മുത്തോലത്ത്, സെക്രട്ടറി ഫാ. ബോബന്‍ വട്ടംപുറത്ത്, എക്‌സിക്യൂട്ടീവ് മെമ്പര്‍ ജോയി വാച്ചാച്ചിറ എന്നിവര്‍ക്കൊപ്പം റീജിയന്റെ ഫാമിലി കമ്മീഷന്‍ ചെയര്‍മാനായ ടോണി പുല്ലാപ്പള്ളികൂടി എത്തുമ്പോള്‍ ഫാമിലി കോണ്‍ഫ്രന്‍സ് ഒരു വലിയ വിശ്വാസ സമൂഹത്തിന്റെ പ്രഘോഷണമായി മാറും.