ഗവേഷകയും ഫാഷൻ ഡിസൈനറുമായ മോണിക ഗുർഡെയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

09:41 pm 7/10/2016
download

പനജി: സുഗന്ധദ്രവ്യ ഗവേഷകയും ഫാഷൻ ഡിസൈനറുമായ മോണിക ഗുർഡെ(39)യെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഗോവയിലെ സാൻഗോൾഡയിലുള്ള വസതിയിൽ കൈയ്യും കാലും കെട്ടിയിട്ട നിലയിൽ നഗ്നമായിരുന്നു മൃതദേഹം. മോണിക്കയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ് പറഞ്ഞു. കഴുത്തിൽ ഞെരിച്ച്​ ശ്വാസംമുട്ടിച്ച പാടുകളും മൃതദേഹത്തിലുണ്ട്​.

വ്യാഴാഴ്ച രാത്രിയിലാണ് കൊലപാതക വിവരം അറിഞ്ഞത്. വീട്ടിൽ കവർച്ച നടന്നെന്ന് സംശയം ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ രാജേഷ് കുമാർ പറഞ്ഞു. എന്നാൽ മുന്നുമുറികളുള്ള അപ്പാർട്ട്​മെൻറിൽ നിന്നും വിലപിടിപ്പുള്ള സാധനങ്ങൾ നഷ്​ടമായിട്ടുണ്ടോ എന്നതിനെ കുറിച്ച്​ സൂചന ലഭിച്ചിട്ടില്ല. അതേസമയം, വീടിനുള്ളിലേക്ക് ആരും പ്രവേശിക്കുന്നതു കണ്ടില്ലെന്ന് കാവൽക്കാരൻ പൊലീസിനെ അറിയിച്ചു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്. ബലാത്സംഗം നടന്നതിന്റെ സാധ്യത തള്ളിക്കളയാനാകില്ലെന്നും പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്​ ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂയെന്നും പൊലീസ് പറഞ്ഞു.
മഹാരാഷ്​ട്രയിലെ നാഗ്​പുർ സ്വദേശിയായ മോണിക്ക ജൂലൈയിലാണ്​ സാൻഗോൾഡയിൽ താമസം തുടങ്ങിയത്​. പെർഫ്യൂ ഗവേഷണവും വിൽപനയും ആരംഭിക്കുന്നതിന്​ മുമ്പ്​ ഫോ​​േട്ടാഗ്രാഫറായാണ്​ മോണിക്ക ജോലി ചെയ്​തിരുന്നത്​.