ഗുജറാത്തിൽ ദലിത്​ ബാലന്​ നേരെ അക്രമം

05:11 pm 21/08/2016
download (3)
ഭാവ്‌റ( ഗുജറാത്ത്) : ഉനക്ക്​ പിന്നാലെ ഗുജറാത്തിൽ ദലിതുകൾക്ക്​ നേരെ വീണ്ടും അക്രമം. അഹമ്മദാബാദ് നഗരത്തില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ഭാവ്‌റയിലാണ് സംഭവം . മൃഗങ്ങളുടെ ശവം എടുത്തുമാറ്റില്ലെന്ന് തീരുമാനിച്ചതിനാണ്​ ഗുജറാത്തില്‍ ദളിത് ബാലനെ ക്രൂരമായി മര്‍ദ്ദിച്ചത്​. പത്താംക്ലാസില്‍ പഠിക്കുന്ന ബാലനോട് രണ്ട്‌പേര്‍ വന്ന് മൃഗങ്ങളുടെ ശവം എടുത്തുമാറ്റാത്തതെന്ന് ചോദിച്ചു. ശേഷം പ്രകോപിതരായ അക്രമികള്‍ കുട്ടിയെ അടിക്കുകയും കല്ലുകള്‍ എറിയുകയും ചെയ്തു.

സംഭവത്തിന് പിന്നില്‍ സഹീല്‍ ഠാക്കൂര്‍, സര്‍വര്‍ പത്താന്‍ എന്നിവരാണെന്നാണ് ബാലന്‍ പറയുന്നത്. ബാലനെ മര്‍ദ്ദിച്ച രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് തങ്ങള്‍ മൃഗങ്ങളുടെ ശവം എടുത്തു മാറ്റുന്ന ജോലി ഉപേക്ഷിച്ചത്​.ഇനി ഇത് തുടരുമെന്നും ബാലന്റെ പിതാവ് ദിനേഷ് പര്‍മര്‍ പറയുന്നു. എന്നാല്‍ തങ്ങള്‍ ഇനിയും അക്രമങ്ങള്‍ക്ക് ഇരയായേക്കുമോ എന്ന ഭയവും ഇദ്ദേഹം പങ്കുവെക്കുന്നു. ചത്ത പശുവി​െൻറ തോലുരുഞ്ഞതിന് ഗോ സംരക്ഷകര്‍ ഗുജറാത്തിലെ ഉനയില്‍ ദലിത് യുവാക്കളെ കെട്ടിയിട്ട് തല്ലിയത് വലിയ വിവാദങ്ങൾക്ക്​ വഴിവെച്ചിരുന്നു

.