ഗുജറാത്ത് ഹ​ണി​ട്രാ​പ്പ്: യു​വ​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ

02.36PM 02/05/2017

ബി​ജെ​പി എം​പി കെ.​സി. പ​ട്ടേ​ലി​നെ ഹ​ണി​ട്രാ​പ്പി​ൽ കൂ​ടു​ക്കി​യ സ്ത്രീ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഗാ​സി​യാ​ബാ​ദി​ൽ​നി​ന്നാ​ണ് പോ​ലീ​സ് സ്ത്രീ​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ഹ​ണി​ട്രാ​പ്പി​ൽ കൂ​ടു​ക്കി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ചു​വെ​ന്ന് പ​ട്ടേ​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഗുജറാത്തിലെ വൽസാഡിൽനിന്നുള്ള എംപിയാണ് പട്ടേൽ.

ക​ഴി​ഞ്ഞ ആ​ഴ്ച സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് സ്ത്രീ ​ത​ന്നെ വീ​ട്ടി​ലേ​ക്ക് വി​ളി​പ്പി​ക്കു​കാ​യി​രു​ന്നു​വെ​ന്നും വീ​ട്ടി​ലെ​ത്തി​യ ത​നി​ക്ക് മ​യ​ക്കു​മ​രു​ന്നു ക​ല​ക്കി​യ ശീ​ത​ള​പാ​നീ​യം ന​ൽ​കി ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും ചൂ​ണ്ടി​ക്കാ​ടി​യാ​ണ് പ​ട്ടേ​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. യു​വ​തി​യും സം​ഘ​വും ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ടാ​തി​രി​ക്കാ​ൻ ത​ന്നോ​ട് അ​ഞ്ച് കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും പ​ട്ടേ​ൽ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഇ​തി​നി​ടെ ത​ന്‍റെ വീ​ട്ടി​ലെ​ത്തി​യ പ​ട്ടേ​ൽ ത​ന്നെ ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്ന പ​രാ​തി​യു​മാ​യി സ്ത്രീ ​രം​ഗ​ത്തെ​ത്തി. ഇ​തേ​ത്തു​ട​ർ​ന്ന് ബി​ജെ​പി എം​പി​ക്കെ​തി​രെ ബ​ലാ​ത്സം​ഗ കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ കോ​ട​തി പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കിയിരുന്നു.