ഗോപിയോ ഷിക്കാഗോയുടെ ബിസിനസ് കോണ്‍ഫറന്‍സും ആനുവല്‍ ഗാലയും ചരിത്ര സംഭവമായി

11:05 am 22/11/2016

Newsimg1_72525412
ഷിക്കാഗോ: ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ പീപ്പിള്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ (ഗോപിയോ) ബിസിനസ് കോണ്‍ഫറന്‍സും, വാര്‍ഷിക ഗാലയും വളരെയേറെ വി.ഐ.പികളുടെ സാന്നിധ്യംകൊണ്ട് ഷിക്കാഗോയിലെ ഇന്ത്യക്കാരുടെ ഒരു നാഴികക്കല്ലായി. ഓക്ബ്രൂക്കിലുള്ള മാരിയോട്ടിന്റെ ഗ്രാന്റ് ബാള്‍ റൂമിലായിരുന്നു സമ്മേളനം. പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓപ്പണിംഗ് സെറിമണി യു.എസ് കോണ്‍ഗ്രസ് മാന്‍ മൈക്ക് കൂഗലി ഉദ്ഘാടനം ചെയ്തു. സവീന്ദര്‍ സിംഗ് ആയിരുന്നു മാസ്റ്റര്‍ ഓഫ് സെറിമണി. സെക്രട്ടറി വിക്രാന്ത് സിംഗ് ആമുഖ പ്രസംഗം നടത്തി. വെസ്റ്റിംഗ് ഹൗസ് ഓപ്പറേഷന്‍സ് ഡിവിഷണല്‍ ഡയറക്ടറും, ഗോപിയോ ഷിക്കാഗോയുടെ പ്രസിഡന്റുമായ ഗ്ലാഡ്‌സണ്‍ വര്‍ഗീസ് തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ഗോപിയോ ഷിക്കാഗോ അമേരിക്കയിലെ ഇന്ത്യക്കാരുടെ ഇടയില്‍ ചെറുതും വലുതുമായ ബിസിനസുകാര്‍ക്ക് നെറ്റ് വര്‍ക്കിംഗ് ചെയ്യാനും വളരുവാനുമുള്ള പ്ലാറ്റ്‌ഫോം ഉണ്ടാക്കിയിരിക്കുകയാണെന്നു പറഞ്ഞു. കോണ്‍ഗ്രസ് മാന്‍ മൈക്ക് കൂഗലിയും കോണ്‍ഗ്രസ് മാന്‍ രാജാ കൃഷ്ണമൂര്‍ത്തിയും ഗോപിയോ ഷിക്കാഗോയുടെ എല്ലാ ബിസിനസ് സംരംഭങ്ങള്‍ക്കും തങ്ങളുടെ പൂര്‍ണ്ണ പിന്തുണ മറുപടി പ്രസംഗത്തില്‍ അറിയിച്ചു.

ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. ആസിഫ് സയ്ദ് തിരി തെളിയിച്ച് ബിസിനസ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നടന്ന അവാര്‍ഡ് സെറിമണിയില്‍ മികച്ച ബിസിനസ് മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ഇന്ത്യന്‍ പ്രധാനമന്ത്രിമാരായിരുന്ന രാജീവ് ഗാന്ധി, ഡോ. മന്‍മോഹന്‍ സിംഗ് എന്നിവരുടെ പ്രിന്‍സിപ്പല്‍ ടെക്‌നിക്കല്‍ അഡൈ്വസറും, ഡിസാം കോര്‍പ്പറേഷന്റെ ചെയര്‍മാനും, ഇന്ത്യന്‍ ടെലികമ്യൂണിക്കേഷന്‍ ഇന്‍ഡസ്ട്രിയില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കിയ ഡോ. സാം പിട്രോഡയ്ക്കു നല്‍കുകയുണ്ടായി. കമ്യൂണിറ്റി ലീഡര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് വിവിധ രാജ്യങ്ങളിലായി പതിനായിരത്തോളം ജോലിക്കാരുള്ള സെന്റ് ലൂയീസിലുള്ള റെഡ് ബെറി കോര്‍പറേഷന്‍ ചെയര്‍മാനും, സാമൂഹ്യ നന്മയ്ക്കായി അനേകം സംഭാവനകള്‍ നല്‍കിയിട്ടുള്ള ഡോ. ദീപക് വ്യാസിനു നല്‍കി. പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് ആദ്യമായി യു.എസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജന്‍ രാജാ കൃഷ്ണമൂര്‍ത്തിക്ക് നല്‍കി. സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ അവാര്‍ഡ് മെഡിക്കല്‍ വിദ്യാര്‍ത്ഥിയും, സ്കൂള്‍ വാലിഡിക്‌ടോറിയനും, സ്കൂള്‍ പ്രസിഡന്റ്, എ.സി.ടി പരീക്ഷയില്‍ 36-ല്‍ 36 മാര്‍ക്കും വാങ്ങി ഉജ്വല വിജയം നേടിയ പ്രീമ മീറ്റയ്ക്കും നല്‍കുകയുണ്ടായി.

തുടര്‍ന്ന് നടന്ന ബിസിനസ് കോണ്‍ഫറന്‍സില്‍ ഡിസാം കോര്‍പറേഷന്‍ ചെയര്‍മാന്‍ ഡോ. സാം പിട്രോഡ, റെഡ് ബെറി കോര്‍പറേഷന്‍ ചെയര്‍മാന്‍ ഡോ. ദീപക് വ്യാസ്, പര്‍ഡ്യൂ യൂണിവേഴ്‌സിറ്റി പ്രൊഫസറും നോബല്‍ പ്രൈസ് വിന്നിംഗ് ടീം മെമ്പറുമായ ഡോ. നീതി പരേഷാര്‍, മേയര്‍ ഡോ. ഗോപാല്‍ ലാല്‍മലാനി, പവര്‍ പ്ലാന്റ് കോര്‍പറേഷന്‍ സി.ഇ.ഒ മനീഷ് ഗാന്ധി, പവര്‍ വോള്‍ട്ട് കോര്‍പറേഷന്‍ സി.ഇ.ഒ ബ്രിജി ശര്‍മ്മ, ഓറോ കെമിക്കല്‍ കോര്‍പറേഷന്‍ സി.ഇ.ഒ ഡോ. അനില്‍ ഒറോസ്കര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികള്‍ക്കും ഡിന്നറിനും ശേഷം പരിപാടികള്‍ക്ക് തിരശീല വീണു.