മാപ്പിന് നവ നേതൃത്വം, അനു സ്കറിയ പ്രസിഡന്റ്

11:07 am 22/11/2106

Newsimg1_76518208
ഫിലാഡല്‍ഫിയ: മൂന്നര പതിറ്റാണ്ടായി ഫിലാഡല്‍ഫിയയിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളികളുടെ സാമൂഹ്യ ഉന്നമനം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ മാപ്പിന്റെ 2016 നവംബര്‍ മാസം 20-ന് വൈകിട്ട് 5.30-നു മാപ്പ് കമ്യൂണിറ്റി സെന്ററില്‍ കൂടിയ പൊതുയോഗത്തില്‍ വെച്ച് 2017 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍: സാബു സ്കറിയ, ബാബു കെ. തോമസ്, ജോണ്‍സണ്‍ മാത്യു, ഏലിയാസ് പോള്‍. പ്രസിഡന്റ്- അനു സ്കറിയ, വൈസ് പ്രസിഡന്റ്- സിജു ജോണ്‍, ജനറല്‍ സെക്രട്ടറി- ചെറിയാന്‍ കെ. കോശി, സെക്രട്ടറി – ബെന്‍സണ്‍ വി. പണിക്കര്‍, ട്രഷറര്‍- തോമസ് ചാണ്ടി, അക്കൗണ്ടന്റ് – ജോണ്‍ ശമുവേല്‍, കണ്‍വീനേഴ്‌സ്- ആര്‍ട്‌സ്- തോമസ് കുട്ടി വര്‍ഗീസ്, സ്‌പോര്‍ട്‌സ് – ലിജോ ജോര്‍ജ്, യൂത്ത്- ബെയ്‌സില്‍ പി. ഏലിയാസ്, പബ്ലിസിറ്റി ആന്‍ഡ് പബ്ലിക്കേഷന്‍ – സന്തോഷ് ഏബ്രഹാം, വിദ്യാഭ്യാസം- വിവരസാങ്കേതികവിദ്യ- ജോബി ജോണ്‍, മാപ്പ് ഐ.സി.സി- ഫിലിപ്പ് ജോണ്‍, ചാരിറ്റി & കമ്യൂണിറ്റി- അലക്‌സ് അലക്‌സാണ്ടര്‍, ലൈബ്രറി- ജയിംസ് പീറ്റര്‍, ഫണ്ട് റൈസിംഗ് – യോഹന്നാന്‍ ശങ്കരത്തില്‍, മെമ്പര്‍ഷിപ്പ്- ജോണ്‍ ഫിലിപ്പ് (ബിജു), വിമന്‍സ് ഫോറം- സിബി ചെറിയാന്‍, കമ്മിറ്റി മെമ്പേഴ്‌സ്- ടോം തോമസ്, ജോയി കെ. ദേവസ്യ, ബാബു തോമസ്, തോമസ് കെ. ജോര്‍ജ്, ദാനിയേല്‍ പി. തോമസ്, ലിസി തോമസ്, തോമസ് പി. ജോര്‍ജ്, വര്‍ഗീസ് പി. ചാക്കോ, ഉമ്മന്‍ മത്തായി, ഷാലു പുന്നൂസ്. ഓഡിറ്റേഴ്‌സ്- ദീപു ചെറിയാന്‍, ബോബി വര്‍ക്കി.

പ്രവാസ മണ്ണില്‍ സമ്പദ് സമൃദ്ധിയില്‍ നില്‍ക്കുമ്പോഴും, ദുഖവും ദുരിതവും അനുഭവിക്കുന്ന നാട്ടിലെ സമസൃഷ്ടങ്ങളെ സ്‌നേഹിക്കുകയും കരുതുകയും ചെയ്യുക എന്നത് മാപ്പിന്റെ പ്രത്യേകതയാണ്. 2017-ലും വൈവിധ്യമാര്‍ന്ന പരിപാടികളോടെ മലയാളികളുടെ മനസ്സില്‍ ഇടംതേടുന്ന പ്രവര്‍ത്തനം കാഴ്ചവെയ്ക്കുമെന്ന് പ്രസിഡന്റ് അനു സ്കറിയ അറിയിച്ചു.

സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ചുക്കാന്‍ പിടിച്ചത് ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ സാബു സ്കറിയയും, തോമസ് എം. ജോര്‍ജും ആണ്. പി.ആര്‍.ഒ ജോര്‍ജുകുട്ടി ജോര്‍ജ് അറിയിച്ചതാണിത്.