ഗ്യാസ് പ്ലാന്റിൽ ചോർച്ച; വിഷവാതകം ശ്വസിച്ച് നാലുപേർ മരിച്ചു

gas_0311
ബറൂച്ച്: ഗുജറാത്തിൽ ഗ്യാസ് പ്ലാന്റിലുണ്ടായ ചോർച്ചയെ തുടർന്ന് വിഷവാതകം ശ്വസിച്ച് നാലു പേർ മരിച്ചു. അസ്വസ്‌ഥത അനുഭവപ്പെട്ട ഒമ്പതുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബറൂച്ചിലെ ദഹേജിൽ പ്രവർത്തിക്കുന്ന ഗുജറാത്ത് നർമദ വാലി ഫെർട്ടിലൈസർ ലിമിറ്റഡ് കമ്പനിയിലാണ് വിഷവാതക ചോർച്ചയുണ്ടായത്.

സംഭവത്തിൽ ദഹേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. അപകടമുണ്ടായ ഉടൻ ഫാക്ടറിയിൽനിന്ന് ജോലിക്കാരെയെല്ലാം ഒഴിപ്പിച്ചു. ഇതു രണ്ടാം തവണയാണ് പ്ലാന്റിൽ വിഷവാതക ചോർച്ചയുണ്ടാകുന്നത്. 2014ൽ പ്ലാന്റിൽ ഫോസീൻ ഗ്യാസ് ചോർന്ന് 21 പേർക്കു പരിക്കേറ്റിരുന്നു.