പാക്കിസ്‌ഥാൻ സ്വദേശി ജമ്മു കാഷ്മീരിൽ അറസ്റ്റിൽ

02.23 AM 04/11/2016
jammu_0311
കത്വ: ജമ്മു കാഷ്മീരിൽ പാക്കിസ്‌ഥാൻ സ്വദേശി അറസ്റ്റിൽ. അബ്ദുൾ യൂസഫ് എന്ന 41കാരനെയാണ് അറസ്റ്റ് ചെയ്തത്. കത്വ ജില്ലയിലെ ഹിരാനഗറിൽനിന്നാണ് ഇയാൾ പിടിയിലായത്. രഹസ്യാന്വേഷണവിഭാഗവും പോലീസും ചേർന്ന് പ്രദേശവാസികളുടെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നു പോലീസ് അറിയിച്ചു.

പാക്കിസ്‌ഥാനിലെ ഗോർഗാം സ്വദേശിയാണ് അബ്ദുൾ യൂസഫെന്നും, കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി ഇയാളെ കൈമാറിയതായും പോലീസ് കൂട്ടിച്ചേർത്തു.