ഗ്രീൻലാൻഡ് ദ്വീപിൽ സുനാമി തിരകൾ ആഞ്ഞടിച്ചു

07:22 am 19/6/2017

നൂക്: ഭൂചലനത്തെ തുടർന്ന് അറ്റ്ലാന്‍റിക് സമുദ്രത്തിനും ആർടിക് സമുദ്രത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഗ്രീൻലാൻഡ് ദ്വീപിൽ സുനാമി തിരകൾ ആഞ്ഞടിച്ചു. നാലു പേരെ കാണാതായതായും 11 വീടുകൾ തകർന്നതായും റിപ്പോർട്ടുണ്ട്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നിരവധി വീടുകളിൽനിന്ന് ജനങ്ങളെ ഒഴിപ്പിച്ചു.

റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. വടക്കുപടിഞ്ഞാറൻ ഗ്രാമമായ ന്യുഗാഷിയയിൽനിന്നും 28 കിലോ മീറ്റർ മാറിയാണ് ഭൂചലനം അനുഭവപ്പെട്ടതെന്നും അധികൃതർ അറിയിച്ചു.