ചാഡ് അംബാസിഡറായി ഗീതാ പാസിയെ നിയമിച്ചു

06:56am 23/4/2016
– പി.പി.ചെറിയാന്‍
Newsimg1_39820457
വാഷിംഗ്ടണ്‍: യു.എസ്. ഫോറിന്‍ സര്‍വ്വീസ് ഓഫീസര്‍ ഗീതാ പാസിയെ അടുത്ത ചാഡ് അംബാസിഡറായി പ്രസിഡന്റ് ബരാക്ക് ഒബാമ നോമിനേറ്റു ചെയ്തു.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ഹ്യൂമണ്‍ റിസോഴ്‌സസ് കരിയര്‍ ഡവലപ്‌മെന്റ് ആന്റ് അസൈന്‍മെന്റ്‌സ് ഓഫീസ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയാണ്. ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ ഗീതാ പാസി.

2006 മുതല്‍ 2009 വരെ ഡാക്ക യു.എസ്.എംബസ്സി ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍, 2003-2006 ഫ്രാങ്ക്്ഫര്‍ട്ട് യു.എസ്. കോണ്‍സുലേറ്റ് ഡപ്യൂട്ടി പ്രിന്‍സിപ്പല്‍ ഓഫീസര്‍.
1988 മുതല്‍ യു.എസ്.ഫോറിന്‍ സര്‍വ്വീസില്‍ ചേര്‍ന്നതു മുതല്‍ കാമറൂണ്‍, ഘാന, ഇന്ത്യ, റൊമേനിയ തുടങ്ങിയ രാജ്യങ്ങളില്‍ യു.എസ്സിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.

ജര്‍മ്മന്‍, ഹിന്ദി, ഫ്രഞ്ച് ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ പ്രാവീണ്യം നേടിയുള്ള ഗീതാ ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും നേടിയിട്ടുണ്ട്. ന്യൂഡല്‍ഹി യു.എസ്. എംസസ്സില്‍ പൊളിറ്റിക്കല്‍ മിലിട്ടറി ഓഫീസിന്റെയും ഗീത സേവനമനുഷ്ഠിച്ചിട്ടുണ്ട്.