ചാനല്‍ ചര്‍ച്ചയില്‍ പാകിസ്താനിലേക്ക് പോകാന്‍ സി.പി.എം നേതാവിനോട് ബി.ജെ.പി പ്രവര്‍ത്തകര്‍

07:00pm 21/4/2016

1461238764_1461238764_riyas
കോഴിക്കോട്: ചാനല്‍ ചര്‍ച്ചയ്ക്കിടെ പാകിസ്താനിലേക്ക് പോകാന്‍ സി.പി.എം നേതാവിനോട് ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രോശം. നിയമസഭാ തെരഞ്ഞെടുപ്പിനേടാ് അനുബന്ധിച്ച് സ്വകാര്യ ചാനല്‍ കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച ചര്‍ച്ചയ്ക്കിടെയാണ് സംഭവമുണ്ടായത്. ഡി.വൈ.എഫ്.ഐ നേതാവ് മുഹമ്മദ് റിയാസാണ് സി.പി.എമ്മിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്.
ചര്‍ച്ചയില്‍ കോലീബി സഖ്യത്തെക്കുറിച്ച് മുഹമ്മദ് റിയാസ് പരാമര്‍ശിച്ചപ്പോള്‍ സദസില്‍ നിന്ന് ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ എഴുന്നേറ്റ് നീ പാകിസ്താനില്‍ പോകാന്‍ ആക്രോശിക്കുകയായിരുന്നു. തുടര്‍ന്ന് പത്തോളം വരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ എഴുന്നേറ്റ് ചര്‍ച്ച അലങ്കോലമാക്കി. ഇതാണ് യഥാര്‍ത്ഥ അസഹിഷ്ണുതയെന്നും ഇന്ത്യയില്‍ എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ഇതിന് മറുപടിയായി മുഹമ്മദ് റിയാസ് പറഞ്ഞു.
അതേസമയം ഇതൊരു പൊതു ചര്‍ച്ചയാണെന്നും മുസ്ലീം ആയതിന്റെ പേരില്‍ ഒരാളോട് പാകിസ്താനിലേക്ക് പോകാമെന്ന് പറയുന്ന രീതിയില്‍ ചര്‍ച്ച അനുദവിക്കാനാകില്ലെന്ന് ചാനല്‍ അവതാരകനും വ്യക്തമാക്കി. തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ മുഹമ്മദ് റിയാസിനും ചാനല്‍ അവതാരകന്‍ നിഷാനിനും നേരെ തിരിഞ്ഞു. ഇനി പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന് ആക്രോശിച്ചു കൊണ്ടാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പാഞ്ഞടുത്തത്.