ചിക്കമംഗളൂരുവിൽ മൂന്ന്​ നക്​സലുകൾ കീഴടങ്ങി.

06:48 am 6/6/2017

ബംഗളൂ​രു: ഗദക്​ സ്വദേശി ചിന്നമ്മ, മുദിഗരെ സ്വദേശി കന്യാകുമാരി, റായ്​ച്ചൂർ സ്വദേശി ശിവു എന്നിവരാണ്​ ഡെപ്യൂട്ടി കമീഷണർ ജി. സത്യവതി മുമ്പാകെ തിങ്കളാഴ്​ച കീഴടങ്ങിയത്​.

15 വർഷമായി കലാസയിലും ചിക്കമംഗളൂരുവിലും അയൽ ജില്ലകളിലുമായി നക്​സൽ പ്രവർത്തനം നടത്തിയിരുന്ന ഇവർക്കെതിരെ വിവിധ പോലീസ്​ സ്​റ്റേഷനുകളിൽ കേസുണ്ട്​. കീഴടങ്ങുന്ന നക്സലുകൾക്കായി പ്രഖ്യാപിച്ച പാക്കേജിൽ മൂന്നുപേരെയും ഉൾപെടുത്തണമെന്നാവശ്യപ്പെട്ട്​ ആഭ്യന്തരവകുപ്പിന്​ ശിപാർശ നൽകുമെന്ന്​ ഡെപ്യൂട്ടി കമീഷണർ പറഞ്ഞു.