സ്വാമിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിക്ക് അവാര്‍ഡ് നല്‍കണമായിരുന്നു – മന്ത്രി സുധാകരന്‍

06:46 am 6/6/2017

ആലപ്പുഴ: തിരുവനന്തപുരത്ത് സ്വാമിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിക്ക് അവാര്‍ഡ് നല്‍കണമായിരുന്നുവെന്ന് മന്ത്രി ജി. സുധാകരന്‍. വനം വകുപ്പ് സംഘടിപ്പിച്ച ജില്ലതല പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു വനിത സംഘടനയും പെണ്‍കുട്ടി ചെയ്?ത നടപടിയെ പ്രോത്സാഹിപ്പിക്കുന്നില്ല. തിരുവനന്തപുരത്തുണ്ടായ പോലെ മകള്‍ക്കെതിരെ സാക്ഷി പറയാന്‍ ഒരു അമ്മയും നടക്കരുത്. സ്വാമിയെ വിളിച്ച് പ്രായപൂര്‍ത്തിയായ മകളുള്ള വീട്ടില്‍ താമസിപ്പിച്ചത് അധികപ്പറ്റാണ്. അതിന് ന്യായീകരണമില്ല. മൂന്നുവര്‍ഷം മുമ്പ് ലിംഗഛേദം വിഷയമാക്കി താന്‍ കവിത എഴുതിയിരുന്നു.

ഇക്കാലത്ത് ജീവിക്കാന്‍ സ്ത്രീകള്‍ക്ക് നല്ല ധൈര്യം വേണം. ഒരുത്തന്‍ ആക്രമിക്കാന്‍ വന്നാല്‍ നന്നായി കൈകാര്യം ചെയ്ത് വിടണം. പെണ്‍കുട്ടികള്‍ ആണുങ്ങളേക്കാള്‍ ശക്തിയുള്ളവരാണ്. ആക്രമിക്കാന്‍ വരുമ്പോള്‍ ശക്തി പ്രയോഗിച്ചാല്‍ മതി അദ്ദേഹം പറഞ്ഞു.