ചൈനയിലെ സിചുവാൻ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലിൽ 15 പേർ മരിച്ചു

09:28 am 25/6/2017

ബെയ്ജിംഗ്: ചൈനയിലെ സിചുവാൻ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലിൽ 15 പേർ മരിച്ചു. 112 പേരെ കാണാതായി. മണ്ണിടിച്ചിലിൽ 62 വീടുകളാണ് തകർന്നത്. രാത്രിയും രക്ഷാപ്രവർത്തനം തുടരുകയാണെന്നു അധികൃതർ അറിയിച്ചു. ഒരു മാസം പ്രായമുള്ള കുട്ടിയുൾപ്പെടെ മൂന്നു പേരെയാണ് ഇതുവരെ രക്ഷിക്കുവാൻ സാധിച്ചതെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ടി​ബ​റ്റ​ൻ മ​ല​നി​ര​ക​ളി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. മ​ല​യു​ടെ ഒ​രു ഭാ​ഗം അ​ട​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ 1,600 മീ​റ്റ​റോ​ളം റോ​ഡ് ത​ക​ർ​ന്നു. ​​​​മല​​​​യി​​​​ടി​​​​ഞ്ഞ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് താ​​​​ഴ്‌​​​​വാ​​​​ര​​​​ത്തെ ന​​​​ദി​​​​യു​​​​ടെ ഗ​​​​തി ര​​​​ണ്ടു ​​കി​​​​ലോ​​​​മീ​​​​റ്റ​​​​റോ​​​​ളം മാ​​​​റി​​​​യൊ​​​​ഴു​​​​കു​​​​ക​​​​യാ​​​​ണ്.

ജ​​​​നു​​​​വ​​​​രി​​​​യി​ൽ ഹു​​​​ബെ​​​​യ് പ്ര​​​​വി​​​​ശ്യ​​​​യി​​​​ലുണ്ടായ മ​​​​ണ്ണി​​​​ടി​​​​ച്ചി​​​​ലി​​​​ൽ 12 പേ​​​​രാ​​​​ണു മ​​​​രി​​​​ച്ച​​​​ത്.