കൊളംബിയയിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ എട്ടു പേര്‍ മരിച്ചു.

09:25 am 25/6/2017

ബോഗോട്ട: മധ്യ കൊളംബിയയിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ എട്ടു പേര്‍ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. കുന്തിനാമർക സംസ്ഥാനത്തെ കുകുനുബയിലെ കൽക്കരി ഖനിയിലാണ് പൊട്ടിത്തെറി ഉണ്ടായത്. സ്ഫോടനത്തിൽ ഖനി തകർന്ന് അഞ്ചോളം പേരെ കാണാതായിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.