ജനങ്ങൾ ബുദ്ധിമുട്ടുകൾ സഹിച്ചും കൂടെയുണ്ടെന്ന്​ ധനമന്ത്രി പറഞ്ഞു.

08:14 pm 12/11/2016

download

ന്യൂഡൽഹി: നോട്ടുകൾ പിൻവലിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം കള്ളപണത്തിനെതിരായ വൻ ദൗത്യത്തി​െൻറ ഭാഗമെന്ന്​ ധനമന്ത്രി അരുൺജെയ്​റ്റലി. രാജ്യത്തെ 86 ശതമാനത്തോളം വരുന്ന നോട്ടുകൾ മാറ്റു​േമ്പാൾ പ്രയാസങ്ങളുണ്ടാവും. ജനങ്ങൾക്ക്​ നേരിട്ട ബുദ്ധിമുട്ടുകളിൽ ഖേദം പ്രകടിപ്പിക്കുന്നു. ജനങ്ങൾ ബുദ്ധിമുട്ടുകൾ സഹിച്ചും കൂടെയുണ്ടെന്ന്​ ധനമന്ത്രി പറഞ്ഞു.

നോട്ടുകളുടെ വിതരണം പൂർത്തിയാവാൻ ഇനിയും സമയമെടുക്കുമെന്നും അദേഹം സൂചന നൽകി. 58 ലക്ഷത്തോളം ആളുകൾ എസ്​.ബി.​െഎ വഴി നോട്ടുകൾ മാറ്റി വാങ്ങി. രണ്ട്​​ കോടിയോളം ഇടപാടുകൾ രണ്ട്​ ദിവസത്തിനുള്ളിൽ എസ്​.ബി.​െഎ വഴി നടന്നതായും ധനമന്ത്രി പറഞ്ഞു.ഇതിനെതിരെ രാഷ്​ട്രീയ പാർട്ടികളിൽ നിന്ന്​ വിവിധ പ്രതികരണങ്ങൾ പുറത്ത്​ വരുന്നുണ്ട്​. അതിൽ ചിലത്​ തീർത്തും നിരുത്തരവാദപരമായ പ്രതികരണങ്ങളാണ്​.

പുതിയ 2000 രൂപയുടെ നോട്ടുകൾ എ.ടി.എമ്മുകളിൽ പൂർണ്ണമായും നിറച്ചിട്ടില്ല വൈകാതെ ഇൗ പ്രക്രിയ പൂർത്തിയാക്കുമെന്നും ജെയ്​റ്റലി അറിയിച്ചു. എ.ടി.എമ്മുകൾ സാധാരണ നിലയിലാവാൻ മൂന്നാഴ്​ചയെങ്കിലുമെടുക്കും. നോട്ടുകൾ മാറ്റി വാങ്ങാൻ ഡിസംബർ 30 വരെ സമയമുണ്ട്​​ ജനങ്ങൾതിരക്ക്​ കൂ​േട്ടണ്ടെന്നും ആവശ്യമില്ല. മുതിർന്ന പൗരൻമാർക്കായി പ്രത്യേക ക്യൂ എർപ്പെടുത്തും. ജെയ്​റ്റലി പറഞ്ഞു. നോട്ട​​ുകളിൽ ചിപ്പുണ്ടെന്ന്​ തരത്തിൽ വരുന്ന വാർത്തകൾ വെറും ഉഹാപോഹങ്ങൾ മാത്രമാണെന്നും അദേഹം പറഞ്ഞു.