ജര്‍മനി സെമിയില്‍

07:33 AM 03/07/2016
images (4)
ബുര്‍ഡോക്സ്: യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെ മൂന്നാമത്തെ മല്‍സരത്തില്‍ 6-5ന് പെനല്‍റ്റി ഷൂട്ടൗട്ടിലൂടെ ഇറ്റലിയെ തറപറ്റിച്ച് ജര്‍മനി സെമിയില്‍. 18 കിക്കുകള്‍ അടിച്ച പെനല്‍റ്റിയില്‍ ജോനസ് ഹെക്ടറാണ് ജര്‍മനിക്ക് വേണ്ടി വിജയ ഗോള്‍ നേടിയത്.

കളി തുടങ്ങി 65ാം മിനിറ്റില്‍ ഒസീല്‍ ജര്‍മനിക്ക് വേണ്ടി ആദ്യ ഗോള്‍ നേടി ലീഡ് നേടിയെങ്കിലും കളി തീരാന്‍ 12 മിനിറ്റ് ബാക്കി നില്‍ക്കെ ജെറോം ബോട്ടങിന്‍െറ കൈ തട്ടിയതിനെ തുടര്‍ന്ന് കിട്ടിയ പെനല്‍റ്റി ഗോളാക്കി ഇറ്റലിയുടെ ലെനാര്‍ഡോ ബൊനൂസിയ സമനില ഗോള്‍ നേടി.

എക്സ്ട്ര ടൈമില്‍ ഇരു ടീമുകളും ഗോള്‍ നേടാത്തതിനെ തുടര്‍ന്ന് കളി പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഇന്ന് നടക്കുന്ന ഫ്രാന്‍സ്-ഐസ് ലന്‍റ് വിജയികളുമായി ജര്‍മനി സെമിയില്‍ ഏറ്റുമുട്ടും.