ജര്‍മന്‍ ഡ്രൈവിംഗ്‌ലൈസന്‍സിനും, വാഹനപരിശോധനക്കും ചിലവ് കൂടുന്നു –

09:03 pm 27/9/2016

ജോര്‍ജ് ജോണ്‍
Newsimg1_93159860
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയില്‍ പുതിയ ഡ്രൈവിംഗ്‌ലൈസന്‍സിന് അടുത്ത വര്‍ഷം, 2017 ജനുവരി 01 മുതല്‍ ചിലവ് കൂടും. കാര്‍ ഡ്രൈവിംഗ്‌ലൈസന്‍സിന്റെ പ്രാക്ടിക്കല്‍ പരീക്ഷക്ക് ഇപ്പോഴത്തെ ഫീസ് 71,40 യൂറോയില്‍ നിന്ന് 77.10 യൂറോ ആയി ഉയര്‍ത്തുന്നു. അതുപോലെ തീയറി ടെസ്റ്റ് ഫീസ് 9,30 ല്‍ നിന്ന് 10,00 യൂറോ ആകും. കൂടാതെ കാറുകളുടെ വാഹന പരിശോധനാ ടെസ്റ്റ് ഫീസ് 53,50 ല്‍ നിന്ന് 56,71 ആയി ഉയര്‍ത്തുന്നു.

ജര്‍മനിയില്‍ ഡ്രൈവിംഗ്‌ലൈസന്‍സ് ടെസ്റ്റും, വാഹന പരിശോധനാ ടെസ്റ്റും നടത്താന്‍ ഗവര്‍മെന്റ് അനുവാദം നല്‍കിയിരിക്കുന്ന ടുഫ്, ഡെക്‌റാ എന്നീ കമ്പനികളാണ് ഈ പുതുക്കിയ നിരക്കുകള്‍ പുറത്തു വിട്ടത്. ഇപ്പോഴത്തെ നിരക്കുകള്‍ക്ക് 8 വര്‍ഷം പഴക്കമുണ്ടെന്നും, കാലാനുസൃതം ഉണ്ടായ ചിലവ് വര്‍ദ്ധന അനുസരിച്ചാണ് ഈ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചതെന്നും ടുഫ്, ഡെക്‌റാ കമ്പനി വക്താക്കള്‍ പറഞ്ഞു.