ഏലക്കായ മാല റിക്കോര്‍ഡ് വിലയ്ക്ക്

09:00 pm 27/9/2016

Newsimg1_4822795
ന്യൂയോര്‍ക്ക്: റോക്‌­ലാന്‍ഡ് വെസ്‌റ്‌ചെസ്റ്റര്‍ ക്‌നാനാനായ മിഷന്റെ പരിശുദ്ധ ദൈവ മാതാവിന്റെ തിരുനാളിനോട് അനുബന്ധിച്ചു നടത്തിയ ഏലക്കായ മാല ലേലം വിശ്വാസികള്‍ക്ക് ആവേശവും ആഹ്‌ളാദവും ഉണര്‍ത്തി .പരിശുദ്ധ മാതാവിന്റെ പേരില്‍ ഒരു ദേവാലയും ഉണ്ടാകണം എന്ന ആഗ്രഹം മിഷന്‍ ഡയറക്ടര്‍ ഫാ .ജോസ് ആദോപ്പിള്ളി തിരുന്നാള്‍ ആഘോഷങ്ങള്‍ക്കിടയില്‍ ഉന്നയിച്ചപ്പോള്‍ തിരുനാളില്‍ പങ്കെടുത്തവര്‍ എല്ലാവരും സന്തോഷത്തോടെ സ്വാഗതം ചെയ്­തു .

തുടര്‍ന്ന് ന്യൂജേഴ്‌­സി ക്‌നാനായ മിഷനിലെ ടോം നേര്‍ച്ചയായി നല്­കിയ ഏലക്കായ മാല തിരുന്നാളിന്റെ സ്‌നേഹവിരുന്നിനോട് അനുബന്ധിച്ചു ലേലം ചെയ്തത് ,ക്യുന്‍സ് ,വെസ്റ്റ്‌ചെസ്റ്റര്‍ ,റോക്‌­ലാന്‍ഡ് ,കണക്റ്റികട്ട് ക്‌നാനാനയാ മിഷനുകളിലെ അംഗങ്ങള്‍ ലേലത്തില്‍ പങ്കെടുത്തു ആവേശകരമായ മത്സരത്തിനൊടുവില്‍ റെക്കോര്‍ഡ് തുകയ്ക്ക് ഏലക്കായ മാല റോക്‌­ലാന്‍ഡ് മിഷനിലെ അംഗമായ രാജേഷ് പുത്തന്‍പുരക്കല്‍ $ 42000 .00 (നാല്പത്തിരണ്ടായിരും ഡോളറിനു )ലേലത്തില്‍ സ്വീകരിച്ചു. ലേലത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദിപറഞ്ഞത് കൂടാതെ പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തില്‍ നിര്‍മിക്കാന്‍ ആഗ്രഹിക്കുന്ന ദേവാലയത്തിനു വേണ്ടി മുഴുവന്‍ തുകയും ഉപയോഗിക്കുമെന്ന് മിഷന്‍ ഡയറക്ടര്‍ ഫാ :ജോസ് ആദോപ്പിള്ളി പറഞ്ഞു.