തോമസ് എബ്രഹാം വേള്‍ഡ് മലയാളീ കൌണ്‍സില്‍ (യൂണിഫൈഡ്) ഡി. എഫ്. ഡബഌു. പ്രൊവിന്‍സ് പ്രസിഡന്റായി

08:57 pm 27/9/2016

Newsimg1_90436320
ഇര്‍വ്വിങ്ങ്: വേള്‍ഡ് മലയാളീ കൌണ്‍സില്‍ (യൂണിഫൈഡ്) ഡി. എഫ്. ഡബഌു. പ്രോവിന്‌­സിന്റെ പ്രസിഡന്റായി തോമസ് അബ്രാഹിമിനെ തെരഞ്ഞെടുത്തു. ഗ്ലോബല്‍ വൈസ് പ്രസിഡന്റായി ഇപ്പോഴത്തെ പ്രസിഡന്റായിരുന്ന ജോണ്‍ ഷെറി ചുമതലയേറ്റതിനാലാണ് ഈ മാറ്റമെന്ന് റീജിയന്‍ പ്രസിഡണ്‌­റ് കൂടിയായ ശ്രീ പി.സി. മാത്യു പറഞ്ഞു.

മുന്‍ കേരള വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, വേള്‍ഡ് മലയാളീ കൌണ്‍സില്‍ ഡാളസ് പ്രൊവിന്‍സ് ട്രഷറര്‍, 2012 ല്‍ ഡാളസില്‍ വച്ച് നടത്തിയ വേള്‍ഡ് മലയാളീ കൌണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സ് ട്രഷറാര്‍, മുന്‍ റീജിയന്‍ അസ്സോസിയേറ്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു കഴിവ് തെളിയിച്ച യുവ നേതാവാണ് തോമസ് എബ്രഹാം.

ഇര്‍വിങ്ങിലെ പാരഡൈസ് റെസ്‌­റ്റോറന്റില്‍ കൂടിയ ഇ. സി. മീറ്റിങ്ങിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഓണ സദ്യയും ഗാന്ധി ജയന്ധിയും സംയുക്തമായി ആഘോഷിക്കുവാന്‍ തീരുമാനിച്ചതായി പ്രൊവിന്‍സ് ഭാരവാഹികള്‍ പറഞ്ഞു.

പ്രസിഡന്റ് തോമസ് അബ്രാഹിമിനെ ഗ്ലോബല്‍ ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, അലക്‌­സ് കോശി വിള നിലം, അഡ്വ. സിറിയക് തോമസ്, ടി. പി. വിജയന്‍, റീജിയന്‍ ചെയര്‍മാന്‍ ജോര്‍ജ് ജെ. പനക്കല്‍, ജോണ്‍ ഷെറി, വര്ഗീസ് കയ്യാലക്കകം, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ടി. സി. ചാക്കോ, സാബു ജോസഫ് സി. പി. എ, ചാക്കോ കോയിക്കലേത്, എല്‍ദോ പീറ്റര്‍, കുര്യന്‍ സഖറിയ, ഫിലിപ്പ് മാരേട്ട് മുതലായവര്‍ അനുമോദിച്ചു.

കൂടാതെ പ്രൊവിന്‍സ് പ്രസിഡന്റുമാരായ ഷോളി കുംബില്ലുവേലി (ന്യൂ യോര്‍ക്ക്), തങ്കമണി അരവിന്ദ് (ന്യൂജേഴ്‌­സി), എസ് . കെ. ചെറിയാന്‍ (ഹൂസ്റ്റണ്‍), എന്നിവരും അനുമോദനം നേരുന്നതില്‍ പങ്കു ചേര്‍ന്നു. ഗ്ലോബല്‍ വൈസ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട ജോണ്‍ ഷെറിയെയും നേതാക്കള്‍ അനുമോദിച്ചു.

വാര്‍ത്ത: പൗബ്ലിക് റിലേഷന്‍ ഓഫീസര്‍ ഓഫ് അമേരിക്ക റീജിയന്‍: ജിനേഷ് തമ്പി.