ജീവനക്കാരുടെ പി.എഫ് പലിശനിരക്ക് കുറക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

07:01pm 29/04/2016
15pf1
ന്യൂഡല്‍ഹി: ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്) നിക്ഷേപത്തിന്‍മേലുള്ള പലിശനിരക്ക് കുറക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. പലിശ 8.8 ശതമാനമായി തന്നെ തുടരുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെ പ്രതിഷേധം കണക്കിലെടുത്താണ് തീരുമാനത്തില്‍ മാറ്റം വരുത്തിയത്.

ഇ.പി.എഫ് പലിശ 8.7 ശതമാനമായി കുറക്കാനായിരുന്നു കേന്ദ്ര ധനകാര്യ മന്ത്രാലയം തീരുമാനിച്ചിരുന്നത്. ഇതിനെതിരെ രാജ്യവ്യാപകമായി തൊഴിലാളി സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. സാധാരണക്കാര്‍ക്ക് കനത്ത പ്രഹരമേല്‍പിക്കുന്ന ഈ തീരുമാനം ഓഹരിവിപണിയെ പ്രോത്സാഹിപ്പിക്കാനാണെന്നായിരുന്നു ആരോപണം.

രാജ്യത്താകമാനമുള്ള അഞ്ച് കോടിയോളമുള്ള തൊഴിലാളികളെ ബാധിക്കുന്നതായിരുന്നു പലിശ നിരക്ക് കുറക്കുന്ന കേന്ദ്ര തീരുമാനം