ജെയ്‌സണ്‍ ആറ്റുവയുടെ കാവല്‍ ഭടന്‍ യൂട്യൂബില്‍ തരംഗമാകുന്നു !

06:36 om 28/1/2017

Newsimg1_68556856
ന്യൂ ഡല്‍ഹി : മാതൃരാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന കാവല്‍ ഭടന്‍, സ്വന്തം ജീവന്‍ ബലി കൊടുത്തും രാജ്യത്തെ ശത്രുക്കളില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തുവാന്‍ രാപകലില്ലാതെ സേവനമനുഷ്ഠിക്കുന്ന പട്ടാളക്കാരെ ഓഗസ്റ്റ് 15 നും ജനുവരി 26 നും മാത്രം ഓര്‍ക്കുകയും പിന്നെ യുദ്ധങ്ങളിലെ മുറിവേല്‍ക്കപ്പെടുന്നവരുടെ അല്ലെങ്കില്‍ മരിച്ചു പോകുന്നവരുടെ പട്ടികകളില്‍ മാത്രം ഒതുക്കുന്ന അല്ലെങ്കില്‍ മറവിയിലേക്ക് തള്ളിയിടുന്ന ഇക്കാലത്ത് സൈനികനെ അവന്റെ ത്യാഗങ്ങളെ, പ്രവര്‍ത്തികളെ സ്‌നേഹത്തോടെ ഓര്‍ക്കുവാനും അവരുടെ ദേശ സ്‌നേഹത്തിന്റെ പേരില്‍ അഭിമാനിക്കാനും “കാവല്‍ ഭടന്‍” എന്ന കവിത നിമിത്തമാകുന്നു.

ബഹ്‌റൈന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെയ്‌സണ്‍ ആറ്റുവയും കൂട്ടുകാരും ചേര്‍ന്നൊരുക്കിയ ഈ ദൃശ്യാ ശ്രവ്യ അനുഭവം യു ട്യൂബില്‍ റിലീസ് ചെയ്തു കുറഞ്ഞ സമയത്തിനുള്ളില്‍ ഹിറ്റ് ചാര്‍ട്ടില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്നു. നാടക നടനും നാടക ഗാന രചയിതാവും നടനുമൊക്കെ ആയ ജെയ്‌സണ്‍ ആറ്റുവ ‘രക്ത സാക്ഷി’ എന്ന ഹിറ്റ് ഗാനമടക്കം അനേകം ഗാനങ്ങള്‍ക്കു രചനയും സംഗീതവും നിര്‍വഹിച്ചിട്ടുണ്ട്. ഭാര്യ സജിത, രണ്ടു കുട്ടികള്‍, സാംസ്കാരിക സാമൂഹിക രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ജെയ്‌സണ്‍ വര്‍ഷങ്ങളായി ബഹ്‌റൈനില്‍ സ്ഥിര താമസമാണ്.

യൂ ട്യൂബ് ലിങ്ക് : https://youtu.be/1h_7hDEgs0E