ജെ.എന്‍.യു വിഷയം : കീഴടങ്ങിയ വിദ്യാര്‍ഥികളെ 5 മണിക്കൂര്‍ ചോദ്യം ചെയ്തു

11:12 AM 24/02/2016
download (1)

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റത്തെ തുടര്‍ന്ന് പൊലീസില്‍ കീഴടങ്ങിയ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഡി.എസ്.യു നേതാക്കളായ ഉമര്‍ ഖാലിദിനെയും അനിര്‍ബന്‍ ഭട്ടാചാര്യയെയും പൊലീസ് അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തു. ഇരുവരെയും ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. കേസിലുള്‍പ്പെട്ട മറ്റ് മൂന്ന് വിദ്യാര്‍ഥികളും ഉടന്‍ പൊലീസില്‍ കീഴടങ്ങുമെന്നാണ് സൂചന.

നിയമത്തിന്റെ വഴി തെരഞ്ഞെടുക്കാനുള്ള ഹൈകോടതിയുടെ ഉപദേശമനുസരിച്ചാണ് ഇരുവരും ചൊവ്വാഴ്ച രാത്രി 11.45 ഓടെയാണ് ജെ.എന്‍.യു കാമ്പസിനു പുറത്തെത്തി പൊലീസിന് കീഴടങ്ങിയത്. ഇവര്‍ കീഴടങ്ങിയേക്കുമെന്ന സൂചനയത്തെുടര്‍ന്ന് വന്‍ പൊലീസ് സന്നാഹം കാമ്പസിന് പുറത്തു കാത്തുനിന്നിരുന്നു.

ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദേശദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും തനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് രാഷ്ട്രീയപ്രേരിതമായാണെന്നും ചൂണ്ടിക്കാട്ടിയാണ് കനയ്യ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.