ജോബോയ് മണലേലും, ആന്‍സ് മാളിയേക്കലും കെ.സി.സി.എന്‍.എ. ബോസ്റ്റണ്‍ യൂണിറ്റ് ഭാരവാഹികള്‍

11:33 am 16/11/2016

ബിനോയി സ്റ്റീഫന്‍ കിഴക്കനടി
Newsimg1_49663931
ബോസ്റ്റണ്‍: വടക്കേ ആമേരിക്കയിലെ ക്‌നാനായ കത്തോലിക്ക അത്മായ സംഘടനകളുടെ സംഘടനയായ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.സി.സി.എന്‍.എ) ബോസ്റ്റണ്‍ യൂണിറ്റില്‍ പ്രസിഡന്റായി ശ്രീ. ജോബോയ് ജേക്കബ് മണലേലിനേയും, സെക്രട്ടറിയായി ശ്രീമതി ആന്‍സ് ജോസഫ് മാളിയേക്കലിനേയും ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു.

ക്‌നാനായ യൂണിറ്റ് ബോസ്റ്റണില്‍ സ്ഥാപിക്കുന്നതിന് നേത്യുത്വം നല്‍കുകയും, അതിന്റെ പ്രഥമ സാരധിയാവുകയും, ബോസ്റ്റണിലെ മലയാളി അസ്സോസ്സിയേഷനായ കേരള അസ്സോസ്സിയേഷന്‍ ഓഫ് ന്യു ഇംഗ്ലണ്ടിലിനെ നയിച്ച ശ്രീ. ജോബോയിയും, പ്രാര്‍ത്ഥന ഗ്രൂപ്പിന് നേത്യുത്വവും, കലാമേഘലകളിലുള്ള വൈഭവവും തെളിയിച്ച ശ്രീമതി ആന്‍സും അതിന്റെ ഭാരവാഹികളാകുന്നത് യൂണിറ്റിന്റെ വളര്‍ച്ചക്ക് ഏറെ പ്രചോദനമാകുമെന്ന് ഏവരും അഭിപ്രായപ്പെട്ടു.