ജോയ്ആലുക്കാസ് അമേരിക്കയിലെ ആദ്യത്തെ ഷോറൂം ഹൂസ്റ്റണില്‍ തുറന്നു

08:30 am 27/11/2016
Newsimg1_22384515
ഹൂസ്റ്റണ്‍: ലോകപ്രശസ്ത ജൂവലറി റീട്ടെയില്‍ ശൃംഖലയായ ജോയ്ആലുക്കാസ് ഹൂസ്റ്റണിലെ ഹില്‍ക്രോഫ്റ്റില്‍ അമേരിക്കയിലെ തങ്ങളുടെ ആദ്യത്തെ ഷോറൂം 2016 ഉദ്ഘാടനം ചെയ്തു. ജോയ്ആലുക്കാസ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ജോണ്‍ പോള്‍ ആലുക്കാസ്, അനിയന്‍ ജോര്‍ജ്ജ്, ഏബ്രഹാം ജോസഫ് (റോയി) എന്നിവരുടെയും മറ്റു പ്രമുഖരുടെയും സാന്നിദ്ധ്യത്തില്‍ ഷുഗര്‍ലാന്‍ഡ് മേയര്‍ ജോ ആര്‍ സിമ്മര്‍മാന്‍ ആണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. ജോയ്ആലുക്കാസിന്റെ മുഖമുദ്രയായ മികച്ച ആസൂത്രണത്തിന്റെയും വികസനപദ്ധതികളുടെയും തിളക്കമേറിയ ഉദാഹരണമായി അമേരിക്കയിലെ പുതിയ സാന്നിദ്ധ്യം വിലയിരുത്തപ്പെടുന്നു. ഇതേത്തുടര്‍ന്ന് ന്യൂ ജേര്‍സിയിലെ എഡിസണിലും ചിക്കാഗോയിലെ വെസ്റ്റ് ഡവണ്‍ അവന്യൂവിലും രണ്ട് ഷോറൂമുകള്‍ കൂടി തുറക്കാനുള്ള പദ്ധതിയുണ്ട്.

“അമേരിക്കയിലെ ഈ ജ്വല്ലറി ഒരു സ്വപ്നസാക്ഷാത്ക്കാരമാണ്. ഹൂസ്റ്റണ്‍ പോലെ മഹത്തും ഊര്‍ജ്ജം തുളുമ്പുന്നതുമായ ഒരു നഗരത്തില്‍ അവിടുത്തെ കോസ്‌മോപോളിറ്റന്‍ ജനതയ്ക്കു മുന്നില്‍ ഞങ്ങളുടെ മികച്ച ഡിസൈനുകള്‍ കാഴ്ച വെയ്ക്കാന്‍ സാധിയ്ക്കുന്നതില്‍ അഭിമാനമുണ്ട്. ജോയ്ആലുക്കാസ് ബ്രാന്‍ഡിന് ഹൂസ്റ്റണില്‍ ലഭിച്ച സ്വീകരണത്തില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്. ഓരോ ആഭരണപ്രേമിയുടെയും മനസ്സിനെ തൃപ്തിപ്പെടുത്തുമാറ് ഉജ്ജ്വലങ്ങളായ ഒരു മില്യണിലധികം വ്യത്യസ്ത ഇനങ്ങളാണ് ഇവിടെ ഞങ്ങള്‍ കാഴ്ച വെയ്ക്കുന്നത്”. ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ ജോയ് ആലുക്കാസ് അറിയിച്ചു.

“ഹൂസ്റ്റണിലെ ജനങ്ങളോടുള്ള അകൈതവമായ നന്ദി ഇത്തരുണത്തില്‍ പ്രകാശിപ്പിയ്ക്കുകയാണ്. മികച്ച ഡിസൈനുകളും, ഉയര്‍ന്ന കസ്റ്റമര്‍സര്‍വ്വീസും നല്‍കുന്നതില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്”. ജോയ്ആലുക്കാസ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ജോണ്‍ പോള്‍ ആലുക്കാസ് പറഞ്ഞു.

മെഗാ ഓപ്പണിംഗിനോടനുബന്ധിച്ച് ആകര്‍ഷകമായ ഉദ്ഘാടനഓഫറാണ് ജോയ്ആലുക്കാസ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. 2000 ഡോളറിനുമുകളില്‍ ഡയമണ്ട്, പോള്‍ക്കി, പേള്‍ ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് 2 ഗ്രാം സ്വര്‍ണ്ണനാണയം സൗജന്യമായി ലഭിയ്ക്കും. കൂടാതെ 1000 ഡോളറിനു മുകളില്‍ സ്വര്‍ണ്ണ, അമൂല്യആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് കാല്‍ ഗ്രാം സ്വര്‍ണ്ണനാണയം സൗജന്യമാണ്.

ലോകത്താകമാനം 11 രാജ്യങ്ങളിലായി 120ല്‍ അധികം ഷോറൂമുകളിലായി ഇന്ന് ജോയ്ആലുക്കാസ് വ്യാപിച്ചിരിക്കുന്നു. വ്യത്യസ്തമായ ബിസിനസ് മേഖലകളില്‍ വ്യാപരിച്ചിരിയ്ക്കുന്ന മള്‍ട്ടി-ബില്യണ്‍ ഡോളര്‍ ഗ്രൂപ്പിന്റെ ഭാഗമാണ് ജോയ്ആലുക്കാസ് ജുവലറി ചെയിന്‍. ആഭരണവ്യാപാരം, മണി എക്‌സേഞ്ച്, ഫാഷന്‍ ആന്റ് സില്‍ക്ക്‌സ്, ആഡംഭര വിമാനങ്ങള്‍, മാളുകള്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളില്‍ ജോയ്ആലുക്കാസ് ഗ്രൂപ്പിന് സാന്നിദ്ധ്യമുണ്ട്. അമേരിക്ക, യു കെ, സിംഗപ്പൂര്‍, യു എ ഇ, മലേഷ്യ, സൗദി അറേബ്യ, ബഹറൈന്‍, കുവൈത്ത്, ഖത്തര്‍, ഒമാന്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ കമ്പനി പ്രവര്‍ത്തിയ്ക്കുന്നു. രണ്ടു രാജ്യങ്ങളിലേയ്ക്കു കൂടി ഉടന്‍ പ്രവര്‍ത്തനം വ്യാപിപ്പിയ്ക്കും.

ഓരോ ഷോറൂമിലും സ്വര്‍ണ്ണം, വജ്രം, രത്‌നങ്ങള്‍, പ്ലാറ്റിനം, മുത്ത് ഇനങ്ങളിലായി മില്യണിലധികം പരമ്പരാഗത, ആധുനിക, ഇന്റര്‍നാഷണല്‍ ഡിസൈനുകളും പത്തു ലക്ഷത്തിലേറെയുള്ള ഉപഭോക്താക്കളുടെ ശൃംഖലയും ജോയ്ആലുക്കാസ് റീട്ടെയില്‍ ഡിവിഷനായുണ്ട്.

ആഭരണവില്‍പ്പന മേഖലയിലെ മികവിനായി നിരവധി പുരസ്കാരങ്ങള്‍ ജോയ്ആലുക്കാസ് നേടി. പ്രശസ്തമായ സൂപ്പര്‍ബ്രാന്‍ഡ് പദവി തുടര്‍ച്ചയായി 7 തവണ ജോയ്ആലുക്കാസിനു ലഭിച്ചിട്ടുണ്ട്.