ജോര്‍ജ്ജ് മറഗോസിന് മലയാളി സമൂഹത്തിന്റെ ഫണ്ട് ശേഖരണം

10:05 am 17/11/2016

മാത്യുക്കുട്ടി ഈശോ
Newsimg1_97980439
ന്യൂയോര്‍ക്ക്: നാസ്സോ കൗണ്‍ഡി കംട്രോളര്‍ ജോര്‍ജ്ജ് മറഗോസ് 2017 നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ കൗണ്ടി എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്ക് മത്സരിക്കുവാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന് പിന്‍തുണയുമായി കൗണ്‍ഡിയിലെ ഏതാനും മലയാളി സുഹൃത്തുക്കള്‍ ഫണ്ട് റെയ്‌സിംഗ് ഡിന്നര്‍ നടത്തി. കഴിഞ്ഞ ദിവസം ജെറീക്കോയിലുള്ള കോണ്‍ഡിലോണ്‍ ഹോട്ടലില്‍ നടത്തിയ ഡിന്നര്‍ പരിപാടിക്ക് നാസ്സോ കൗണ്‍ഡി മൈനോറിറ്റി അഫയേഴ്‌സ് അഡൈ്വസറി കമ്മറ്റി അംഗവും പ്രമുഖ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരനുമായ ജോസ് ജേക്കബ് തെക്കേടം നേതൃത്വം നല്‍കി. വിവിധ മലയാളീ സംഘടനകളിലും ബിസിനസ് രംഗങ്ങളിലും പ്രവര്‍ത്തിക്കുന്ന ഏകദേശം അന്‍പതില്‍പരം സുഹൃത്തുക്കള്‍ ജോര്‍ജ്ജ് മറഗോസിനുള്ള പിന്‍തുണ പ്രഖ്യാപിച്ച് നല്ല തുക ഇലക്ഷന്‍ ഫണ്‍ഡിലേക്ക് സംഭാവന ചെയ്തു.

നാസ്സോ കൗണ്ടിയിലെ ന}നപക്ഷ സമൂഹത്തിന്റെ ഉന്നമനത്തിനായി ധാരാളം പദ്ധതികള്‍ ആവിഷ്കരിച്ച് ശ്രദ്ധേയനായ കംട്രോളര്‍ മറഗോസ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായിരുന്നെങ്കിലും പാര്‍ട്ടിയുടെ അഴിമതി ഭരണത്തില്‍ മനം മടുത്ത് ഏതാനും മാസം മുമ്പ് ഡമോക്രാറ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് അംഗത്വമെടുത്തിരുന്നു. മലയാളി സമൂഹം ക്രമീകരിച്ച ഫണ്‍ഡ് റെയ്‌സിംഗ് ഡിന്നറില്‍ സന്തുഷ്ടനായ മറഗോസ് മൈനോറിറ്റി കമ്യൂണിറ്റിയില്‍പെട്ട ഇന്‍ഡ്യക്കാരും പ്രത്യേകിച്ച് മലയാളി സമൂഹവും എല്ലാ പദ്ധതികളും പ്രയോജനപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ചു. കൗണ്‍ഡിയിലെ ജനസംഖ്യയില്‍ മൈനോറിറ്റി സമൂഹം ഇപ്പോള്‍ 35 ശതമാനത്തില്‍ അധികമായി വളര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ സൗത്ത് ഏഷ്യന്‍ കമ്യൂണിറ്റിയുടെ വളര്‍ച്ച ഒരു ശതമാനത്തില്‍ നിന്നും എട്ട് ശതമാനമായി. കൗണ്‍ഡിയിലുള്ള വിവിധ കരാറടിസ്ഥാന ജോലികള്‍ യോഗ്യരായ ന്യൂനപക്ഷ ബിസിനസ്സുകാര്‍ക്കും വനിതാ നിയന്ത്രിത ബിസിനസ്സ് സംരംഭകര്‍ക്കും സബ്- കോണ്‍ട്രാക്ട് നല്‍കി അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെ നാസ്സോ കൗണ്‍ഡി നിയമ സംഹിതയിലൂടെ നടപ്പിലാക്കിയ പദ്ധതിയാണ് മൈനോറിറ്റി ആന്‍ഡ് വിമന്‍-ഓണ്‍ഡ് ബിസിനസ്സ് എംപവര്‍മെന്റ് (“MWBE”) പ്രോഗ്രാം. കൗണ്‍ഡി കംട്രോളറുടെ ഓഫീസ് വഴിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കൗണ്‍ഡിയിലുള്ള എല്ലാ കരാര്‍ ജോലികളുടെയും പുനപരിശോധനയും അംഗീകാരവും കരാര്‍ ജോലികളുടെ എല്ലാ ബില്ലുകളും ആഡിറ്റ് ചെയ്ത് പണം നല്‍കുന്നതും കംട്രോളറുടെ ഓഫീസ് വഴിയാണ്.

പ്രോഗ്രാമുകളുടെ സുഗമമായ നടത്തിപ്പിനും ന്യൂനപക്ഷക്കാരെയും വനിതകളെയും കൂടുതലായി പങ്കെടുപ്പിക്കുന്നതിനും കൗണ്ടിയിലെ എല്ലാ കരാര്‍ അടിസ്ഥാന ജോലികളെപ്പറ്റിയുള്ള വിവരങ്ങള്‍ ഇത്തരക്കാരുടെ ഇടയിലേക്ക് എത്തിക്കുന്നതിനും കരാറുകളില്‍ പങ്കെടുക്കുന്നതിന് അവരെ പ്രോത്സാഹിപ്പക്കുന്നതിനും കംട്രോളര്‍ ജോര്‍ജ് മറഗോസ് പ്രത്യേക താന്ര്യമെടുത്ത് രൂപീകരിച്ച ഉപദേശക സമിതിയില്‍ മലയാളികളുടെ പ്രാധിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിനാണ് ജോസ് ജേക്കബിനെ കമ്മറ്റി അംഗമായി നിയമിച്ചത്.

നാസ്സോ കൗണ്‍ഡിയിലുള്ള എല്ലാ സമൂഹത്തിന്റെയും ഉന്നമനത്തിനും നന്മക്കുമായി പ്രവര്‍ത്തിക്കണമെന്ന നല്ല ഉദ്ദേശത്തോടും ആഗ്രഹത്തോടും കൂടിയാണ് എക്‌സിക്ക}ട്ടീവ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് മറഗോസ് തീരുമാനിച്ചത്. കൗണ്‍ഡിയില്‍ ഇപ്പോള്‍ നടക്കുന്ന അഴിമതിയും ധന ദുര്‍വിനിയോഗവും നിര്‍ത്തലാക്കുന്നതിനും ജോലി സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നതിനും വിവിധ ബിസ്സിനസ്സ് സംരംഭങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും പ്രോപ്പര്‍ട്ടി ടാക്‌സുകള്‍ ക്രമാനുഗതമായി കുറക്കുന്നതിനും ധാരാളം പദ്ധതികളാണ് തന്റെ മനസ്സിലുള്ളത്. തന്റെ എം.ബി.എ വിദ്യാഭ്യാസവും വിവിധ സ്ഥാപനങ്ങളില്‍ ഫിനാന്‍ഷ്യല്‍ കണ്‍ട്രോളറായ പ്രവത്തി പരിചയവും സ്വന്തമായി നടത്തിയിട്ടുള്ള ബിസിനസ്സിലെ വിജയവും അതിലുപരി കൗണ്‍ഡി കംട്രോളര്‍ പദവിയിലുള്ള ഏഴു വര്‍ഷത്തെ പ്രവത്തി പരിചയവും പിന്‍തുണ ഉള്ളതിനാല്‍ കൗണ്‍ഡി എക്‌സിക്ക}ട്ടീവ് ആയാല്‍ ഈ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ സാധിക്കും എന്ന ഉറച്ച വിശ്വാസം ഉള്ളതായി അദ്ദേഹം പ്രസ്താവിച്ചു.

ജനങ്ങളുടെ ആരോഗ്യ മേഖല മെച്ചപ്പെടുത്തിയും വിദ്യാഭ്യാസ-ഗതാഗത-തൊഴില്‍ മേഖലകളില്‍ പുരോഗമനം വരുത്തിയും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തിയും കൂടുതല്‍ അന്തേവാസികളെ നാസ്സോ കൗണ്‍ഡിയിലേക്ക് ആകര്‍ഷിക്കണമെന്നാണ് ആഗ്രഹം. കൗണ്‍ഡി എക്‌സിക്ക}ട്ടീവ് ആയി തെരഞ്ഞെടുക്കപ്പെട്ടാല്‍ സമയ ബന്ധിതമായി ഇവയെല്ലാം നടപ്പിലാക്കുവാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് മറഗോസ് പ്രസ്താവിച്ചു. അതിന് എല്ലാ മലയാളികളുടെയും പിന്‍തുണയും സഹായവും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പാസ്റ്റര്‍ ബെന്നി ജോസഫ്, ഡോ. തോമസ് മാത|, കോശിഉമ്മന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ജോസ് ജേക്കബ് ഏവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
Newsimg2_67701896