ടാറ്റ കെമിക്കൽസ് ഡയറക്ടർ ഭാസ്കർ ഭട്ട് രാജിവച്ചു

01.23 PM 11/11/2016
Bhaskar_1111
ന്യൂഡൽഹി: ടാറ്റ കെമിക്കൽസ് ഡയറക്ടർ ഭാസ്കർ ഭട്ട് രാജിവച്ചു. കമ്പനിയിലെ സ്വതന്ത്ര്യ ഡയറക്ടർമാർ ടാറ്റ ഗ്രൂപ്പ് ചെർമാൻ സ്‌ഥാനത്തുനിന്നു പുറത്താക്കപ്പെട്ട സൈറസ് മിസ്ത്രിയെ പിന്തുണയ്ക്കുന്ന നിലപാടെടുക്കുകയും ഏകകണ്ഠമായി ഇത് പ്രഖ്യാപിക്കുകയും ചെയ്തതിനെ തുടർന്നാണ് ഭട്ടിന്റെ രാജി. ബോർഡ് യോഗത്തിൽ തന്റെ വാദങ്ങൾ പൂർണമായി അവഗണിക്കപ്പെട്ടതായി അദ്ദേഹം രാജിക്കത്തിൽ ആരോപിക്കുന്നു.